‘സേവ് കരിപ്പൂര്‍ എയര്‍പോര്‍ട്ട്’ ബഹ്‌റിനിൽ മനുഷ്യ ചങ്ങല

save-karipoorബഹ്‌റൈൻ : മലബാർ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറ നടന്ന കരിദിനാചരണത്തിനു ഐക്യദാർഢ്യം പ്രഖ്യപിച്ചു ബഹ്‌റൈനിൽ , ബഹ്‌റൈൻ മലയാളി ബിസിനസ്സ് ഫോറവും അവരുടെ യൂത്ത് വിങ്ങും യാത്ര സമിതിയുമായി ചേർന്നുകൊണ്ട് മനാമ അൽ ഓസ്‌റ റെസ്റോറന്റിൽ ” സേവ് കരിപ്പൂർ എയർപോർട്ട് ” എന്ന മുദ്രാവാക്യവുമായി മനുഷ്യച്ചങ്ങല തീർത്തു,പ്രവാസികളിൽ കൂടുതൽ പേർ ആശ്രയിക്കുന്ന വിളനത്താവളമായ കരിപ്പൂർ എയർപ്പോർട്ടിനെ ഇല്ലാതാക്കുവാൻ അനുവദിക്കില്ലെന്നും ,തുടർ പോരാട്ടങ്ങളിൽ ബഹ്റൈനിൽ നിന്നു പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും റൺവേ വികസനം , വലിയ വിമാനങ്ങളുടെ തിരിച്ച് വരവ്, ഹജ്ജ് ടെർമിനൽ കരിപ്പൂരിൽ തന്നെ പുനഃസ്ഥാപിക്കൽ , മലബാറിൽ നിന്നുള പച്ചക്കറികർ അടക്കള്ള സാധനങ്ങളുടെ കയറ്റുമതി തുടങ്ങിയവ നേടിയെടുക്കുന്നതിന് നിരന്തര സമ്മർദ്ദം അധികാരികളുടെ മുന്നിൽ ചെലുത്തുവാൻ മറ്റ് സമാന കൂട്ടായ്മകളുമായി ചേർന്ന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും സംഘാടകർ അറിയിച്ചു. ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതം പറഞ്ഞു. യാത്ര സമിതി ചെയർമാൻ കെ.ടി.സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ നാസർ മഞ്ചേരി , സാനി പോൾ, ഒ.കെ.കാസിം , ജോൺ ഫിലിപ്പ് , ഷമീർ ഹംസ, എൻ.കെ. മുഹമദലി , നസീർ , യു.കെ.ബാലൻ എന്നിവർ സംസാരിച്ചു. എ.സി.എ. ബക്കർ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. ബിസിനസ്സ് ഫോറം യൂത്ത് വിംഗ് പ്രതിനിധി പ്രശാന്ത് നന്ദി രേഖപ്പെടുത്തി.മിഹ്റാസ് , ഷവാദ്, മുനീസ് , സനു സ്റ്റാർ ലൈൻ , സാദിഖ് , നാസർ ടെക്സിം, ശിഹാബ് പ്ലസ് എന്നിവർ നേതൃത്വം നല്കി .