മസ്കറ്റ് : ഉപപ്രധാനമന്ത്രി സയിദ് ഫഹദ്ന്റെ അധ്യക്ഷതയിൽ സുപ്രീം കമ്മറ്റി യോഗം ചേർന്നു. കൊറോണ വൈറസിനെ നേരിടുന്നതിൽ സുപ്രീം കമ്മിറ്റി വഹിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയം വഹിക്കുന്ന പങ്കും അദ്ദേഹം പ്രശംസിച്ചു. ഒമാൻ സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ എന്നിവർ സ്വദേശികളോടും വിദേശികളോടും മനുഷ്യത്വപരമായ സേവനങ്ങൾ ആണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ആംഡ്ഫോഴ്സ്, റോയൽ ഒമാൻ പോലീസ്, സെക്യൂരിറ്റി സർവീസ് എന്നിവരുടെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിന്ദിച്ചു.