മസ്കറ്റ്. സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പഠന സാമഗ്രികൾക്ക് വില ഉയർന്നതായി രക്ഷിതാക്കളുടെ പരാതി.
പല ഷോപ്പുകളിലും അധിക വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. സ്കൂൾ ബാഗുകൾക്കും നോട്ടുബുക്കിനും പേനക്കുമൊക്കെ വില ഉയർന്നതായി പല രക്ഷിതാ ക്കളും പറയുന്നു.
ഓരോ കടയിലും ഓരോ വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ വർഷം എന്റെ നാലു മക്കൾക്കുള്ള പഠനസാമഗ്രികൾ 30 റിയാലിന് വാങ്ങാൻ സാധിച്ചിരുന്നു. ഈ വർഷം ഒരു കുട്ടിക്ക് മാത്രം 50 റിയാൽ ചെലവാകുകയാണ്’ -അദ്ദേഹം പറഞ്ഞു. മന്ദഗതിയിലായിരുന്ന സ്കൂൾ വിപണി സ്കൂളുകൾ തുറക്കാറായതോടെ സജീവമായിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിപണിയിൽ പരിശോധന ഊർജിതമാക്കുമെന്നും ഉപഭോക്തൃ സംരകഷണ അതോറിറ്റി അറിയിച്ചിട്ടുണ്ട് .