മസ്കറ്റ് : സീ കുക്കുമ്പർ പിടിക്കുന്നതിന് ഒമാനിൽ നിരോധനം ഏർപ്പെടുത്തി, ഒമാനിലെ ഫിഷറിസ് മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് നിലവിൽ മൂന്ന് വര്ഷത്തേക്കായിരിക്കും നിരോധനം. വംശ നാശ ഭീഷണി നേരിടുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്.
എന്താണ് സീ കുക്കുമ്പർ?
കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഒരിനം കടൽ ജീവിയാണിത്.ഹോളോത്യൂയെറിയൻ എന്നാണിവയുടെ ശാസ്ത്രനാമം. ലോകത്താകമാനം ഏകദേശം 1717 വിഭാഗത്തിൽ പെട്ട സീ കുക്കുമ്പർ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ഏഷ്യാ പസഫിക് മേഖലയിലാണുള്ളത്. സമുദ്രത്തിന്റെ സംതുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജീവികളാണിവ. ഭക്ഷണത്തിനായി വേട്ടയാടുന്ന മനുഷ്യർ തന്നെയാണ് ഇവരുടെയും പ്രധാന ശത്രു. ഇലാസ്തികതയുള്ള ശരീരമാണ് ഇവയുടേത്. അനധികൃത വേട്ടയാടൽ കാരണം ഇവയിൽ പലതും വംശനാശത്തിന്റെ വക്കിലാണിന്ന്.