സൗദി : സൗദി അറേബ്യയില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജൂണ്‍ 24 മുതല്‍ രണ്ടാം ഡോസ് വാക്സിന് നല്കി തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 70 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്കികഴിഞ്ഞു. ആദ്യ ഡോസ് വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് ഇപ്പോഴും സ്വീകരിക്കാന്‍ അവസരമുണ്ടെന്നും 587 വാക്സിന് സെന്ററുകളിലായി 16.8 മില്യന്‍ ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയതെന്നും മന്ത്രാലയം വിശദീകരിച്ചു. വാക്സിന്റെ ലഭ്യതയനുസരിച്ച് മറ്റുപ്രായക്കാര്ക്ക് നല്‍കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ സമൂഹത്തില്‍ ഭൂരിഭാഗം പേര്‍ക്കും വാക്സിന് നല്‍കാനാവുമെന്നും മന്ത്രാലയം അറിയിച്ചു.
രണ്ടാം ഡോസ് വാക്സിന് ജൂണ്‍ 24 മുതല്‍
Report by: Mujeeb kalathil I Dammam