ജയരാജന്റെ കുടുംബത്തെ സഹായിക്കുവാൻ സുമനസ്സുകളുടെ സഹായം തേടുന്നു.

മനാമ: ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെന്റിലേറ്ററിൽ കഴിയുന്ന തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശിയായ ജയരാജൻ (59) എന്നൊരു കാൻസർ രോഗിയുടെ കുടുംബത്തെ സഹായിക്കുവാൻ തല്പരരായ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരോട് കുടുംബത്തിന്റെ അനുമതിയോടെ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകർ പൊതു സമൂഹത്തിൽ വിവരം കൈമാറിയിരിക്കുയാണ്.നാട്ടിൽ ജയരാജന് ഭാര്യയും 19 വയസ്സുള്ള മകനും 17 വയസ്സുള്ള മകളും ഉണ്ട്. താമസിക്കുന്ന വീടും സ്ഥലവും 4 ലക്ഷം രൂപ കടമെടുത്തതിനാൽ ജപ്തിയുടെ വക്കിലാണ്. മകൻ ഇപ്പോൾ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിക്ക് പോകുകയാണിപ്പോൾ. മകൾക്ക് Bsc റെസ്പിറേറ്ററി പഠനം പൂർത്തിയാക്കുവാൻ ഇനിയുള്ള രണ്ട് വർഷത്തേക്ക് 2 ലക്ഷം രൂപ വേണം. ബാങ്ക് ജപ്തി ഒഴിവാക്കുവാനും മകളുടെ പഠനത്തിനുമായി ജയരാജിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് സഹായം എത്തിക്കാവുന്നതാണ്.

SANTHA V. K
A/c No.: 0717101059698
IFSC : CNRB0000717
Canara Bank Pazhanji branch. മകന്റെ മൊബൈൽ നമ്പർ: +91 79944 07670 (അതുൽ).
സാമ്പത്തിക പ്രയാസവും ട്രാവൽ ബാനും കാരണം ആറ് വർഷമായി നാട്ടിലേക്ക് പോകാത്ത ജയരാജനെ യാത്രചെയ്യാനാകുമ്പോൾ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് അയക്കുവാൻ ആവശ്യമായ കാര്യങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായി ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു വിവരങ്ങൾ ശേഖരിച്ച ഐ. സി. ആർ. എഫ്. ഹോസ്പിറ്റൽ വിസിറ്റ് ചുമതലയുള്ള കെ. ടി. സലിം, ഐ. സി. ആർ. എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജന: സെക്രെട്ടറി പങ്കജ് നല്ലൂർ എന്നിവർക്ക് വിവരങ്ങൾ കൈമാറുകയും ഇക്കഴിഞ്ഞ ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസിൽ അംബാസഡറുടെ മുമ്പിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐ. സി.എഫ് ഉം അൽ ഹസ്സം യൂണിറ്റിലെ മുഹമ്മദ് സാദിഖ് പുതിയറക്കൽ, ബി. ഡി. കെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ,ഹോപ്പ് ബഹ്‌റൈൻ പ്രതിനിധി സാബു ചിറമേൽ എന്നിവർ സഹായത്തിനുമുണ്ട്. കൂടതൽ വിവരങ്ങൾ അറിയുവാൻ 33750999, 3979 1479 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്