യാത്രയയപ്പ് നൽകി.

By : Mujeeb Kalathil

ദമ്മാം. പ്രവാസജീവിതം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ശിഹാബുദ്ദീൻ മണ്ണാരപ്പറമ്പിന് യാത്രയയപ്പ് നൽകി.കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലായിരുന്നു പരിപാടി.പ്രസിഡണ്ട് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു.ചെയർമാൻ അഷ്‌റഫ് ആളത്ത് ഉത്ഘാടനം ചെയ്തു.ഇഖ്ബാൽ കുമരനല്ലൂർ,സഗീർ കപ്പൂർ,അബ്ദുൽ കരീം മണ്ണാർക്കാട്,ഇബ്രാഹിം ഫൈസി സംസാരിച്ചു. പാലക്കാട് കെ.എം.സി.സിയുടെ ഉപഹാരം സ്വീകരിച്ച്
ശിഹാബുദ്ദീൻ നന്ദിപ്രസംഗം നടത്തി.ഷബീർ ആമ്പാടത്ത് സ്വാഗതവും ആക്റ്റിംഗ് സെക്രട്ടറി ഷരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.