സൊഹാർ : പതിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട്പെ രിങ്ങോട് സ്വദേശി രാജഗോപാലിനിനു കോഴിക്കോടൻ മക്കാനി ഹാളിൽ എള്ളുണ്ട വെബ്സീരീസ് ടീം യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
സുഹൈൽ സഹൂദ് ഭവനിൽ ഓട്ടോമൊബൈൽ ഡെപ്യുട്ടി ജനറൽ മാനേജരായി ജോലി നോക്കിയിരുന്ന രാജഗോപാൽ ഗായകനും നല്ല നടനുമാണ്
സോഹാറിലെ കലാ മേഖലയിൽ നിറസാന്നിധ്യമായ രാജഗോപാൽ ഇവിടെ സുപരിചിതനാണ് .
എള്ളുണ്ട വെബ്സീരീസിലെ മുഖ്യ കഥാപാത്രമായതും രാജഗോപാൽ ആയിരുന്നു.
സ്വീകരണ ചടങ്ങിൽ എള്ളുണ്ട ടീമിന്റെ ഉപഹാരം ബദറുൽ സമ സൊഹാർ മാനേജർ മനോജ് കുമാർ സമർപ്പിച്ചു
ചടങ്ങിൽ ശിവൻ അംബാട്ട് സിറാജ് കാക്കൂർ പ്രണവ്. നവാസ് ഫലജ്
മധുസൂധനൻ മേപ്പട്ടിപ്പാടം എന്നിവർ ആശംസ നേർന്നു എള്ളുണ്ട സംവിധായകൻ റഫീഖ് പറമ്പത്ത് നന്ദി പറഞ്ഞു ചടങ്ങിൽ എള്ളുണ്ട എന്ന വർത്തമാന കാല സൊറ വെബ്സീരീസിന്റെ നാലാം എപ്പിസോഡ് പ്രകാശനം ചെയ്തു
ചടങ്ങിൽ ലിജിത്ത് കാവാലം സാദിക്ക് സാക്കു എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
ദുബൈയിലും ഒമാനിലുമായി ഇരുപത്തി എട്ടു വർഷത്തോളം പ്രവാസ ജീവിതം നയിച്ചതിന്റെ അനുഭവവുമായാണ് നാട്ടിലേക്ക് തിരിച്ചുപോകുന്നത് എന്ന് മറുപടി പ്രസംഗത്തിൽ രാജഗോപാൽ പറഞ്ഞു.
സോഹാറിലെ കൂട്ടായ്മയിലും കലാ പ്രവർത്തനത്തിലും പ്രവർത്തിക്കാൻ സാധിച്ചതിലുള്ള സന്തോഷവും രാജഗോപാൽ
പങ്കിട്ടു. ഭാര്യ അംബിക മകൻ നവനീത്.