മനാമ:കറുകപുത്തൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ പ്രസിഡന്റ് വിൻസെന്റ് നീണ്ട 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വേളയിൽ അദ്ദേഹത്തിന് കൂട്ടായ്മ യുടെ പേരിൽ ഭാരവാഹികൾ ചേർന്ന് ആദരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ചെറിയ രീതിയിൽ നടത്തിയ ചടങ്ങിൽ സെക്രട്ടറി ഗഫൂർ സ്വാഗതം ആശംസിച്ചു.മുദ്‌രിക്കത്തു,ഷമീർ,ഷിഹാബ് കറുകപത്തൂർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.കബീർ യോഗത്തിന് നന്ദി പറഞ്ഞു.