സെവൻ ആർട്സ് കൾച്ചറൽ ഫോറം 2025-26 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു

മനാമ : ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്പ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയ്, രക്ഷാധികാരികൾ ചെമ്പൻ ജലാൽ, മോനി ഒടിക്കണ്ടത്തിൽ, എംസി പവിത്രൻ വൈസ് പ്രസിഡന്റുമാർ സത്യൻ കാവിൽ, ബിബിൻ മാടത്തേത്, ജോയിന്റെ സെക്രട്ടറി ജയേഷ് താന്നിക്കൽ, ജോയിന്റെ ട്രഷറർ വിനോദ് അരുർ, ,എന്റർടൈൻമെന്റ് ജോയിന്റ് സെക്രട്ടറി Dr. അഞ്ജന വിനീഷ്,കമ്മ്യൂണിറ്റി സർവീസ് സെക്രട്ടറി മണിക്കുട്ടൻ, കമ്മ്യൂണിറ്റി സർവീസ് ജോയിന്റ് സെക്രട്ടറി ബോബി പുളിമൂട്ടിൽ, മെമ്പർഷിപ്പ് സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ, മെമ്പർഷിപ്പ് അസിസ്റ്റന്റ് സെക്രട്ടറി അജി പി ജോയ്, സ്പോർട്സ് വിങ് സെക്രട്ടറിമാർ ജയ്സൺ വർഗീസ്, സുനീഷ് കുമാർ, ജോബ് സെൽ സെക്രട്ടറി ഷമീർ സലിം ലേഡീസ് വിങ് കോഡിനേറ്റർ മുബീനാ മൻഷീർ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായി മോൻസി ബാബു, സലിം നൗഷാദ് എന്നിവരെയും തിരഞ്ഞെടുത്തു പുതിയ കമ്മിറ്റി ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ കലാസ്നേഹികൾക്കായി പെരുന്നാൾ ദിവസം തികച്ചും സൗജന്യമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരും,ചലച്ചിത്ര താരങ്ങളും അവതരിപ്പിക്കുന്ന മെഗാമ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണെന്നും സെവൻ ആർട്സിന്റെ പുതിയ ഭാരവാഹികൾ അറിയിച്ചു.