മനാമ :സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, നിരവധി ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും അൽ ഹിലാൽ ഹോസ്പിറ്റൽ ഒരുക്കിയിരുന്നു, മെഡിക്കൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐ സി ആർ എഫ് ചെയർമാൻ Dr. ബാബു രാമചന്ദ്രൻ നിർവഹിച്ചു, പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതവും,ബൈജു മലപ്പുറം നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ ചെയർമാൻ മനോജ് മയ്യന്നൂർ, ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹറിൻ ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, സാമൂഹിക പ്രവർത്തകനായ ഇ.വി. രാജീവൻ, കോഴിക്കോട് അസോസിയേഷൻ സെക്രട്ടറി ജ്യോതിഷ് പണിക്കർ, ഒ ഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് റംഷാദ്, വിസി ഗോപാലൻ, ഐസിഎഫ് കമ്മിറ്റി മെമ്പർ അഷറഫ്, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ .നൗഫൽ സലാഹുദ്ദീൻ, മാർക്കറ്റിംഗ് & ഇൻഷുറൻസ് ഹെഡ് ഉണ്ണികൃഷ്ണൻ, ബ്രാഞ്ച് ഹെഡ് ഷഫീൽ, പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനർ സത്യൻ കാവിൽ, തോമസ് ഫിലിപ്പ്, ലേഡീസ് വിങ് കോർഡിനേറ്റർ മിനി റോയ് അൻവർ നിലമ്പൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെഡിക്കൽ ക്യാമ്പും ആയി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്ക് ദാനിയേൽ പാലത്തുംപാട്ട്, വൈസ് പ്രസിഡണ്ട് എം.സി പവിത്രൻ, അജി പി ജോയ്, വിനോദ് അരുർ, സജീവ് പാകയിൽ, സുനീഷ് കുമാർ, രാജേഷ് പെരുങ്കുഴി, റോയി മാത്യു, അഞ്ജു സന്തോഷ്, അനിത സജി, സുനി ഫിലിപ്പ്, മെറിൻ റോയ് അൽ ഹിലാൽ ഹോസ്പിറ്റൽ സ്റ്റാഫുകൾ ആയ ജാസ്മിൻ, നദിശ, അബു , ലാബ് ടെക്നിഷ്യൻ, ഹസീന , ഹവാറ , സ്റ്റാഫ് നേഴ്സുമാരായ വീഷ്മ ,.ഗീതു തുടങ്ങിയവർ നേതൃത്വം നൽകി. സാമൂഹ്യപ്രവർത്തകരായ മോനി ഓടി കണ്ടത്തിൽ, ബിനു കുന്നത്താനും, സൽമാൻ ഫാരിസ്, ദീപക് തണൽ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയുണ്ടായി.