അപ്പാർട്ട്മെന്റിൽ തീപിടുത്തം: ദോഫാർ ഗവർണറേറ്റിൽ ഏഴുപേരെ രക്ഷപ്പെടുത്തി

സലാല. ദോഫാർ ഗവർണറേറ്റിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തത്തിൽ ഏഴുപേരെ രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.“ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, സലാല വിലായത്തിലെ അവ്ഖാദ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ ആണ് തീ പിടുത്തമുണ്ടായത്. തുടർന്ന് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണക്കുക ആയിരുന്നു. ഏഴുപേരെ രക്ഷപ്പെടുത്തി, അവർ സുഖമായിരിക്കുന്നു എന്നും സിവിൽ ഡിഫൻസ് ട്വിറ്റിൽ അറിയിച്ചു.