വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് നടി ശാലു മേനോൻ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചതായിരുന്നു വിവാഹം. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി. ഗോപാലകൃഷ്ണന്‍ നായരുടേയും ടി. വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ് വരന്‍. ചങ്ങനാശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്. വേണുഗോപാലിന്റെയും കലാദേവിയുടേയും മകളാണ് ശാലു മേനോന്‍.
കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കുകൊണ്ടത്.തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും നടന്നു സുഹൃത്തക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ ഞായറാഴ്ച വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് പലരും ശാലുവിന്റെ വിവാഹത്തെക്കുറിച്ച് അറിയുന്നത്. വിവാഹം കഴിച്ച് നല്ലൊരു കുടുംബജീവിതം നയിക്കുക മാത്രമാണ് തന്റെ ആഗ്രഹമെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും മുൻപ് ശാലു മേനോൻ പറഞ്ഞിരുന്നു.