അബുദാബി: യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടം . ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്അല്‍ ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ചുള്ള നിര്‍ദേശം ചര്‍ച്ച ചെയ്തു. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്.പത്ത് ദിവസങ്ങളിലായി ഷാര്‍ജയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ആഘോഷങ്ങള്‍ നടക്കും. വൈവിധ്യമാര്‍ന്ന പരിപാടികള്‍, ശില്പശാലകള്, വിവിധ മത്സരങ്ങള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടത്തും.