ഷാർജ: ഫാമിലി താമസിക്കുന്ന മേഖലയിൽ നിയമങ്ങൾ കർശനമാക്കുമെന്ന് ഷാര്‍ജ. ഫാമിലി താമിസിക്കുന്ന മേഖലയില്‍ ബാച്ചിലേഴ്സ് താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തും. കഴിഞ്ഞ ദിവസം ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിലാണ് റെഡിസൻഷ്യൻ നിയമങ്ങൾ കർശനമാക്കേണ്ടതിന്റെ നിർദേശം പരിഗണിച്ചത്.ഷാർജ എമിറേറ്റിൽ താമസിക്കുന്ന അവിവാഹിതരുടെ പാർപ്പിട സ്ഥിതിയും നിലവിലെ നിയമങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കുന്ന സമീപകാല റിപ്പോർട്ട് കൗൺസിൽ അവലോകനം ചെയ്തു. ഷാർജയിൽ, ചില റെസിഡൻഷ്യൽ ഏരിയകൾ കുടുംബങ്ങൾക്ക് മാത്രമുള്ളതാണ് . ഈ പ്രദേശങ്ങളിൽ ബാച്ചിലർമാരാരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ പതിവായി പരിശോധനകൾ നടത്താറുമുണ്ട് . ഈയിടെ റെസിഡൻഷ്യൻ നിയമങ്ങൾ ലംഘിച്ചതിന് ആയിരക്കണക്കിന് പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.