കുവൈറ്റ് : കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ദേശീയ അസംബ്ലിയില്‍ മന്ത്രിമാര്‍ക്കെതിരെ കുറ്റ വിചാരണ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനിടെ ഫെബ്രുവരി 23ന് സര്‍ക്കാര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. സര്‍ക്കാരും എംപിമാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രമ്യതയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ സര്‍ക്കാര്‍ രാജിവെച്ചിരുന്നു . പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതോടെ രാഷ്ട്രീയ സ്ഥിരത വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുവൈറ്റ്. ഈ ആഴ്ച്ച തന്നെ മറ്റ് മന്ത്രിമാരെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന.
നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ഷെയ്ഖ് അഹമ്മദ് നവാഫാണ്.