ദുബായിൽ മതപണ്ഡിതർക്കും ഇമാമുമാർക്കും ഗോൾഡൻ വിസ പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

ദുബായ് : യൂ എ യിൽ ഈദുൽ ഫിത്തർ പ്രമാണിച്ച് ഇമാമുമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വിസ നൽകും . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്നു കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി . 20 വർഷം പൂർത്തിയാക്കിയ ഇമാമുമാർ, മ്യൂസിൻമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർ ഉൾപ്പെടുന്നതായി എമിറേറ്റ് മീഡിയ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നു .

.