ഷിഫ അല്‍ ജസീറ ക്രിസ്മസ്-പുതുവത്സര ആഷോഷം നവ്യമായി

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്തുമസ്-ന്യൂ ഇയര്‍ വിപുലമായ പരിപാടികളുമായി ആഘോഷിച്ചു. വിവിധ മത്സരങ്ങള്‍, ചാറ്റ് വിത്ത് സാന്റ, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍ എന്നിവ ചേര്‍ന്ന ആഘോഷ പരിപാടികള്‍ നവ്യാനുഭൂതി പകര്‍ന്നു.കേക്ക് കട്ടിങ്ങോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ഐപി, ഒടി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ എന്നിവര്‍ പുതുവത്സര സന്ദേശം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ ആശുപത്രി ഡയരക്ടര്‍ ഷബീര്‍ അലി പികെ, ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.


നഴസുമാരായ ചാര്‍ളിയും ബിനു പൊന്നച്ചനും നയിച്ച ചാറ്റ് വിത്ത് സാന്റയും ഐഡന്റിഫൈ ദി സെലിബ്രിറ്റി മത്സരവും സദസിനെ ചിരിയില്‍ മുക്കി. ഐഡന്റിഫൈ സെലിബ്രിറ്റി മത്സരത്തില്‍ ഒന്നാം സമ്മാനം ഹമ്രാസ്, സഫ്‌വന്‍ ടീമും രണ്ടാം സമ്മാനം സക്കീര്‍ ഹുസൈന്‍, റെനീഷ് ടീമും കരസ്ഥമാക്കി.
തുടര്‍ന്ന് നടന്ന ക്രിസ്മസ് കരോള്‍ മത്സരത്തില്‍ ആന്‍സി, മായ എന്നിവരുടെ നേതൃത്വത്തിലുള്ള നഴ്‌സിംഗ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാദിക്, നസീര്‍ നേതൃത്വത്തിലുള്ള മാര്‍ക്കറ്റിംഗ് ടീമിനാണ് രണ്ടാം സ്ഥാനം. മനോഹരമായ കരോള്‍ ഗാനങ്ങള്‍ വേദിയിലെത്തിയ മത്സരത്തില്‍ ഡോ. സല്‍മാന്‍ നയിച്ച അഡീമിനിസ്‌ട്രേഷന്‍ ടീം, ഡോ. ബിന്‍സിയുടെ നേതൃത്വത്തിലുള്ള ഡെന്റല്‍ ടീം, ഡോ. ഡേവിസിന്റെ നേതൃത്വത്തില്‍ ഡോക്‌ടോഴ്‌സ് ടീം, സബിതയുടെ നേതൃത്വത്തില്‍ ഫാര്‍മസി ടീം എന്നിവരും ശക്തമായ മത്സരം കാഴ്ചവെച്ചു. ഡോ. ചന്ദ്രശേഖരന്‍ നായര്‍, ഡോ. പ്രോമാനന്ദ്, ഡോ. ഷഹീര്‍ എന്നിവര്‍ വിധി കര്‍ത്താക്കളായി.
ഡോ. ഡേവിസ്, ഡോ. നജീബ് അബൂബക്കര്‍, ഡോ. ഹര്‍ഷദ് ഗോര്‍പാഡെ എന്നിവര്‍ ഹിറ്റ് ഗാനങ്ങളുമായെത്തി സദസിന് ഹരം പകര്‍ന്നു. സിസ്റ്റര്‍ അവിനാഷ് ഗൗര്‍ ടീമിന്റെ ഗ്രൂപ് ഡാന്‍സും ആഘോഷത്തിന് മിഴിവേകി. അറ്റന്‍ഡര്‍ ഗണേഷന്‍ സാന്റാ ക്ലോസായി വേഷമിട്ടു.


ആഘോഷങ്ങള്‍ക്ക് സമാപനമായി നടന്ന റാഫിള്‍ ഡ്രോയില്‍ അറ്റന്‍ഡര്‍ അലിമുദ്ദീന്‍ ജേതാവായി. വിവിധ മത്സര വിജയികള്‍ക്ക് ഡയരക്ടര്‍ ഷബീര്‍ അലി, ഡോ. പ്രോമനന്ദ്, ഡോ. ബിനു സെബാസ്റ്റിയന്‍, ഡോ. ഫാത്തിമ, ഡോ. ഷംനാദ്, ഡോ. ബിന്‍സി, മാനേജര്‍മാരായ ഷീല അനില്‍, കെ എം ഫൈസല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാഷണല്‍ ഡേ ഫോട്ടോ ഷൂട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബാസില്‍ ബാബുവിനും രണ്ടാം സ്ഥാനം നേടിയ ബിനു പൊന്നച്ചനും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഷിഫ അല്‍ ജസീറ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ക്വാളിറ്റി മാനേജര്‍ ആന്‍സി അച്ചന്‍കുഞ്ഞ് അവതാരകയായി. അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സക്കീര്‍ ഹുസൈന്‍, എച്ച് ആര്‍ മാനേജര്‍ ഷഹഫാദ്, ഫാര്‍മസി മാനേജര്‍ നൗഫല്‍ ടിസി, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് ഹസ്ബുള്ള അഷ്‌റഫ് തുടങ്ങിയവര്‍ നേതൃതം നല്‍കി.