


സുസ്വന്‍ കമാല്‍, ഹസന് ബുക്കമാസ്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സോമന് ബേബി, ഡോ. ഷംനാദ് മജീദ് എന്നിവര്‍ സംസാരിച്ചു. ഷിഫ ഡയരക്ടര്‍ ഷബീറലി പികെ സംബന്ധിച്ചു. ഷിഫ വൈസ് ചെയര്മാന് സിയാദ്, ഭാര്യ നദ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കുള്ള മെമന്റോ എംപി സുസ്വന്‍ കമാല്‍ നല്കി.
ഷിഫ ബഹ്റൈനില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. ഡോ. കുഞ്ഞിമൂസ, ഡോ. കുമാര സ്വാമി, ഡോ. അസ്ലം മേമന്, ഡോ. അബ്ദുല്‍ ജലീല്‍, ഡോ. ഹരികൃഷ്ണന് പിവികെ, ഡോ. ഫാത്തിമ സുഹ്റ, ഡോ. എംഎന്‍ സുബ്രമണ്യന്‍, ഡോ. അന്‍വര്‍ കൈശാവി, ജീവനക്കാരായ പികെ ഷബീര്‍ അലി, മൂസ അഹമ്മദ്, ഷീല അനില്‍, കെഎം ഫൈസല്‍, ഷാജി മന്‍സൂര്‍, അച്ചാമ, ജോസില്‍, ലത്തീഫ് ബഡില, മജീദ്, അലീമുദ്ദീന്‍, എന്‍കെ ഫൈസല്‍, അശോകന്, സ്മിത രാജു, തഗ്രിദ് മദന്‍, സിസ്റ്റര്‍ അന്‍ജു എന്നിവരാണ് ഷിഫയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കുള്ള സ്വര്‍ണ പതക്കം മുഖ്യാതിഥികള്‍ സമ്മാനിച്ചു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്മാന് ഗരീബ് നന്ദി പറഞ്ഞു. മുഖ്യാതിഥികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് കേക്ക് മുറിച്ച പരിപാടി ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കുട്ടികളുടെ വിവിധ നൃത്തങ്ങള്‍, പാട്ടുകള്‍, ജീവക്കാരുടെ വിവിധ നൃത്തങ്ങള്‍, കോമഡി സ്കിറ്റുകള്‍, ശാസ്ത്രീയ നൃത്തങ്ങള്‍, ഫ്യൂഷന്‍ ഡാന്‍സ് എന്നിവ വേദിയില്‍ അരങ്ങേറി.
