ബഹ്റൈൻ : ലോക ഹൃദയ ദിനാചരണത്തിനോടനുബന്ധിച്ചു പ്രവാസികൾക്കായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .ഈ മാസം ഇരുപത്തിയൊൻപത്തിനു രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആണ് സൗജന്യ ഹൃദയ പരിശോധന .ഇതിന്റെ ഭാഗമായി രക്ത സമ്മർദ്ദം ,പ്രമേഹം ,ലിപിഡ് പ്രോഫേൽ ,ഇ .സി .ജി .സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു .ഹൃദയ പരിശോധന റെജിസ്ട്രേഷൻ ശനിയാഴ്ച രാവിലെ ഏഴുമുതൽ രാവിലെ 11 വരെ നടക്കും . പ്രവാസികളുടെ ഇടയിൽ ഹൃദ് രോഗം കൂടിവരുന്ന സാഹചര്യത്തിൽ പ്രവാസികളായിട്ടുള്ളവർ ഇ അവസരം ഉപയോഗപ്പെടുത്തണമെന്ന് സെന്റര് അധികൃതർ അറിയിച്ചു .
ഷിഫാ അൽജസീറ ബഹ്റൈൻ സി .ഇ .ഓ .ഹബീബ് റഹ്മാൻ മെഡിക്കൽ ഡയറക്റ്റർ ഡോ .സൽമാൻ ഗരീബ് ,ഡയറക്റ്റർ ഷബീർ അലി .മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോക്ടർ ഷംനാദ് , കൺസൾട്ടന്റ്റ് ഇൻറ്റെ ർണൽ മെഡിസിൻ ഡോക്ടർ സുജിത് ലാൽ , കാർഡിയോളജിസ്റ്റ് ഡോക്ടർ മനു ഭാസ്കർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു