ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ ലാഭ വിഹിതം പാവങ്ങൾക്ക്

shifa-charity-new-2മസ്ക്കത്ത്‌: ജി സി സിയിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ്‌ ആയ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്‌ വിവിധ സംരംഭങ്ങൾക്കായി സാബത്തിക സഹായം നൽകി, ഖുറം ആംഫി തിയേറ്ററിൽ നടന്ന ശ്രീരാഗം 2016 ൽ വെച്ചാണു ശിഫ അൽ ജസീറ പോളിക്ലിനിക്ക്‌ അൽകുവൈറിലെ കഴിഞ്ഞ മാസത്തെ ലാഭ വിഹിതത്തിന്റെ 20 ശതമാനമായ 924000 രൂപ ഗ്രൂപ്പ്‌ ചെയർമ്മാൻ കെ ടി റബീഉള്ള വിവിധ സഹായ പ്രവർത്തനങ്ങൾക്ക്‌ നൽകിയത്.

ഒമാനിലെ ഇന്ത്യൻ അംബാസഡർ ശ്രീ ഇന്ദ്രമണി പാണ്ഡെയാണു സഹായ വിതരണം നടത്തിയത്‌. കുറ്റ്യാടി യത്തീംഖാനക്കു വേണ്ടി മസ്‌ക്കത്തിലെ സാമൂഹിക പ്രവർത്തകനായ ഖാലിദ്‌ കുന്നുമ്മൽ 5 ലക്ഷവും സാൻബത്തിക പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തിനു കൈതാങ്ങായി കെ ടി റബീഉള്ള നൽകിയ 4 ലക്ഷം രൂപ നഷാദ്‌ കാക്കേരിയും അംബാസഡറിൽ നിന്നും ഏറ്റുവാങ്ങി. ബാക്കി തുകയായ 24000 രൂപ വിവാഹാവശ്യത്തിനായി ഒരു സഹോദരിക്ക്‌ നൽകി. ചടങ്ങിൽ സിദ്ധീഖ്‌ വലിയകത്ത്‌ , മുഹമ്മദ് ഷക്കിർ, ജാഫർ യാസീൻ തുടങ്ങിയവർ സംബന്ധിച്ചു.15167682_1356548241086793_1283125000769123230_o

ഒമാനിലെ വ്യത്യസ്ത മേഖലകളിൽ ആതുര ശുശ്രൂഷാ രംഗത്ത്‌ വ്യത്യസ്ത സംരംഭങ്ങൾ തുടങ്ങുവാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഗ്രൂപ്പ്‌ ചെയർമ്മാൻ കെ ടി റബീഉള്ള ആശംസ പ്രസംഗത്തിൽ അറിയിച്ചു.2016 – 2018 കാലയിളവിൽ അൽഖൂദ്‌, റുവി, അമറാത്ത്‌ , ബറക്ക , ബോഷർ എന്നിവിടങ്ങളിൽ ഹോസ്‌പിറ്റലുകളും ഗോബ്ര നവംബർ 18 സ്റ്റ്രീറ്റിൽ ഒരു വിസ മെഡിക്കൽ ലാബും ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഈ ആതുരസേവന കേന്ദ്രങ്ങൾ ഒമാനിലെ ആതുര സേവനരംഗത്ത്‌ ശുശ്രൂഷയുടെയും സാമൂഹിക പ്രതിബന്ധതയുടേയും നിരക്കിന്റേയും കാര്യത്തിൽ വ്യത്യസ്തമായിരിക്കും. അടുത്ത രണ്ട്‌ വർഷത്തിനുള്ളിൽ റീട്ടെയിൽ രംഗത്തും ട്രാവൽ ആന്റ്‌ ടൂറിസം മേഖലയിലും കാൽവെപ്പ്‌ നടത്തുന്നു. അൽ കുവൈറിലും ഗോബ്രയിലും ഹൈപ്പർമാർക്കറ്റുകളും റുവിയിൽ റെസ്റ്റോറന്റും ഒമാനിലെ അഞ്ച്‌ കേന്ദ്രങ്ങളിൽ ട്രാവൽസും തുടങ്ങുമെന്നും അറിയിച്ചു. ഒമാനികൾക്കും വിദേശികൾക്കുമായി രണ്ട്‌ ലക്ഷത്തോളം പ്രിവിലേജ്‌ ഹെൽത്ത്‌ കാർഡ്‌ എന്ന ലക്ഷ്യത്തോടെയുള്ള കാർഡ്‌ വിതരണം തുടരുന്നതായും അറിയിച്ചു*

15167715_1355372934537657_1978181156498341145_o