മനാമ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഓണ്‍ലൈനില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നക്ഷത്ര സുബിന്‍ ഒന്നാം സ്ഥാനം നേടി. ഫിന്‍ഷാ ഫൈസല്‍(ആറാം ക്ലാസ്, ഇബ്‌നുല്‍ ഹൈതം സ്‌കൂള്‍), ദീക്ഷിത് (എട്ടാം ക്ലാസ്, ഇന്ത്യന്‍ സ്‌കൂള്‍) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ബഹ്‌റൈനില്‍ ഓട്ടോമെബൈല്‍ ഗ്യാരേജ് നടത്തുന്ന തൃശ്ശൂര്‍ തളിക്കുളം സ്വദേശി സുബിന്‍-സരിത ദമ്പതികളുടെ മക്കളാണ് നക്ഷത്രയും ദീക്ഷിതും. ഷിഫ ഫിനാന്‍സ് മാനേജര്‍ ഫൈസലിന്റെ മകളാണ് ഫിന്‍ഷ. ഓണ്‍ലൈനില്‍ നടന്ന വോട്ടെടുപ്പിലാണ് വിജയികളെ തെരെഞ്ഞടുത്ത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും കാശ് അവാര്‍ഡും സമ്മാനിച്ചു. ഷിഫയില്‍ കോവഡ് പ്രോട്ടോകേള്‍ പാലിച്ചു നടന്ന ചടങ്ങില്‍ സിഇഒ ഹബീബ് റഹ്മാന്‍, ഡയരക്ടര്‍ ഷബീര്‍ അലി പികെ, സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, ഓപ്പറേഷന്‍സ് മാനേജര്‍ വിക്ടര്‍ പോള്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളെയും ഷിഫ മാനേജ്‌മെന്റ് അഭിനന്ദിച്ചു.