ഒമാനിലെ കസബ തുറമുഖത്ത് നനക്കുരമിട്ടിരുന്ന “ലോഞ്ച്” തരത്തിലുള്ള മരക്കപ്പലിൽ തീ പിടിച്ചു .. തുടർന്ന് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെയും ഒമാൻ റോയൽ എയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലോടെ തീ നിയന്ത്രണവിധേയമാക്കാനും തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റു കപ്പലുകളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതായും , കപ്പലിലെ തൊഴിലാളികളെ രക്ഷപെടുത്തി അടിയന്തര വൈദ്യസഹായം നൽക്കാനും തുടർന്ന് അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു ..