ബഹ്റൈൻ : പ്രവാസികൾക്കായി ഇന്ത്യാ ഗവണ്മെന്റ് നൽകി വരുന്ന പരമോന്നത ബഹുമതിയായ 2021 ലെ *പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയും, MIDDLE EAST ലെ അറിയപ്പെടുന്ന സിവിൽ എഞ്ചിനീയറുമായ . കെ. ജി. ബാബുരാജിന്* (CHAIRMAN, BKG GROUP) ബഹ്‌റൈനിലെ *ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും,* *ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയും,* *ബഹ്‌റൈൻ ബില്ലവാസും* സംയുക്തമായി ഒരു *പൗര സ്വീകരണം* നൽകുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മുഖാന്തരം യാതൊരു ഒത്തു ചേരലുകളും അനുവദനീയമായിരുന്നില്ല. ഗുരു കൃപയാൽ എല്ലാ തടസങ്ങളും നീങ്ങി ഇപ്പോൾ സാമൂഹ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും നമ്മുക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുകയാണ്. അതിന്റെ ഒരു തുടക്കമെന്ന നിലയിലാണ് ഇത്ര വലിയ ഒരു മഹാ സ്വീകരണ പരിപാടി ആവിഷ്കരിച്ചിരിക്കുന്നതെന്നു അധികൃതർ അറിയിച്ചു.ഇതോടൊപ്പം തന്നെ ശിവഗിരി ധർമ്മ സംഘത്തിന്റെ മാനേജിങ്ങ് കമ്മിറ്റിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട *ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികളെയും,* ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ.ഋതംബരാനന്ദ സ്വാമികളെയും, ബ്രഹ്മശ്രീ. ഗുരു പ്രസാദ് സ്വാമികളെയും, ബ്രഹ്മശ്രീ. വിശാലാനന്ദ സ്വാമികളെയും ആദരിക്കുന്ന ചടങ്ങ് കൂടി സഘടിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ വിളംബരവും, ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷ വിളംബരവും കൂടി ഈ അവസരത്തിൽ നടക്കും.
ഈ പരിപാടിയുടെ ശോഭ കൂട്ടുവാൻ ബഹ്‌റൈനിലെയും, ഇന്ത്യയിലെയും പ്രമുഖ മന്ത്രിമാരും, വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നുണ്ട്. അതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഈ പരിപാടിയുടെ മാറ്റ് കൂട്ടുവാൻ ആയി ക്ലാസിക്കൽ നൃത്തം അവതരിപ്പിക്കുവാൻ പ്രമുഖ സിനിമാ താരം നവ്യ നായർ ബഹ്‌റിനിൽ എത്തിച്ചേരുന്നതാണ്. ഗുരു ദർശനങ്ങളുടെ പ്രസക്തി നാൾക്ക് നാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗുരു ദർശനങ്ങളെ ആസ്പതമാക്കിയുള്ള പരിപാടികളും പ്രവർത്തനങ്ങളും ആവിഷ്കരിക്കുവാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ്. അതിന്റെ ഭാഗമായി, *ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും, സോദരേത്യന വാഴുന്ന മാതൃക സ്ഥാനമെന്ന ഗുരു അരുൾ* ഉൾക്കൊണ്ട് കൊണ്ട് ഈ പരി പാടിയോടനുബന്ധിച്ചു ഒരു മത സൗഹാർദ്ദ സമ്മേളനം കൂടി സംഘടിപ്പിക്കുന്നുണ്ട്. ഈ വരുന്ന മെയ് 6 തീയതി വെള്ളിയാഴ്ച ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ മഹത്തായ സ്വീകരണ പരിപാടിയിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
സ്വീകരണ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി ശ്രീ. ഷാജി കാർത്തികേയൻ (എസ്. എൻ. സി. എസ്), ശ്രീ. ബിനു രാജ് (ജി. എസ്. എസ്), ശ്രീ. രാജ് കുമാർ (ബില്ലവ ബഹ്‌റൈൻ) ജനറൽ കോർഡിനേറ്റർമ്മാരായി 101 പേരുടെ സ്വാഗത സംഘം രൂപീകരിക്കും
എസ്. എൻ. സി. എസ് ആക്ടിംഗ് ചെയർമാൻ ശ്രീ. പവിത്രൻ പൂക്കോട്ടി, ജി. എസ്. എസ് ചെയർമാൻ ശ്രീ. ചന്ദ്രബോസ്, ബഹ്‌റൈൻ ബില്ലവാസ് വൈസ് പ്രസിഡന്റ് ശ്രീ.ചരൺ, എസ്. എൻ. സി. എസ് ജനറൽ സെക്രട്ടറി. ശ്രീ. സുനീഷ് സുശീലൻ, ജി. എസ്. എസ് ജനറൽ സെക്രട്ടറി ശ്രീ. രാജേഷ് കണിയാംപറമ്പിൽ, ബഹ്‌റൈൻ ബില്ലവാസ് ജനറൽ സെക്രട്ടറി ശ്രീ. സമ്പത്ത്, എസ്. എൻ. സി. സിന്റെയും, ജി. എസ്. സിന്റെയും, ബഹ്‌റൈൻ ബില്ലവാസിന്റെയും ഡയറക്ടർ ബോർഡ് അംഗങ്ങളും, മുൻ ഭാരവാഹികളും, സീനിയർ അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.