ഒമാനിൽ മലയാളിയുടെ കട കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

മസ്‌ക്കറ്റ്: സീബിലില്‍ മലയാളിയുടെ കട കത്തി നശിച്ചു. തലശേരി സ്വദേശിയുടെ കാര്‍ ഡെക്കറേഷന്‍ ആന്‍ഡ് ആക്‌സസറീസ് ഷോപ്പിനാണ് തീപിടിച്ചത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് സാരമുളളതല്ല. സര്‍വീസിനെത്തിയ കാര്‍ ഉള്‍പ്പെടെ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. വന്‍ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. തീപിടിക്കാനുളള കാരണം വ്യക്തമല്ല.