ഒമാന്‍-ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

മസ്‌കത്ത് ∙ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ ഫിലിം സൊസൈറ്റിയും കലാമണ്ഡലം മസ്‌കത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമാന്‍–ഇന്ത്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ബുധനാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 70– ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും 32 ഹ്രസ്വ ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അഞ്ചംഗ ജൂറി സമിതിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മലയാളത്തില്‍ നിന്നും സംവിധായകരായ രാജസേനന്‍, തുളസീദാസ് എന്നിവരും ഒമാനി ചലചിത്ര പ്രവര്‍ത്തകരായ സമ അല്‍ ഇസ്സ, ലൈല ഹബീബ്, അമത്ത് അല്‍ ഇബ്‌റാഹിം എന്നിവരുമാണ് ജൂറി അംഗങ്ങള്‍.ആദ്യമായാണ് ഒമാനില്‍ ഇന്ത്യ – ഒമാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഓഗസ്റ്റ് പത്തിന് എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനക്കും.