മസ്കറ്റ് : ഭീതിയുടെയും ആശങ്കയുടെയും നാളുകൾ തരണം ചെയ്തുകൊണ്ടിരിക്കുന്ന നമ്മൾ ഓരോരുത്തരുടെയും ഒരു പ്രതിച്ഛായ, ഒരു ഹ്രസ്വ ചിത്രം “ബിലീവ് ” മസ്കറ്റ് മലയാളീസ് ഫേസ്ബുക് പേജിൽ റിലീസ് നടത്തി. ലോക്ഡോൺ കാലം മനുഷ്യരിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളെ, എങ്ങിനെ തരണം ചെയ്തു എന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ഈ കൊറോണകാലത്തു സാമൂഹിക സേവനങ്ങൾ നടത്തുന്നവർക്ക് അഭിനന്ദനങ്ങൾ നൽകി സമർപ്പിച്ചുകൊണ്ട് ചിത്രം തുടങ്ങുന്നത്. പ്രവാസി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഈ ചിത്രത്തിന്റെ ആശയം ഉണ്ണി ആർട്സ്, തിരക്കഥാ സംവിധാനം മീര മേനോൻ, എഡിറ്റിംഗ് വിനയ് & പൊന്നു വിനയ്,അസ്സോസിയേറ്റ് ജാഫർ ചിറക്കൽ എന്നിവരാണ്. ഇതിൽ അഭിനയിച്ചിരിക്കുന്നത് രാജൻ മാക്കൽ, സാബു അനപ്പുഴ, അഭിലാഷ് മേനോൻ, ഉണ്ണി ആർട്സ്, ജാഫർ ചിറക്കൽ, ഫാത്തിമ ജാഫർ നിതിൻ നമ്പ്യാർ, അഞ്ജന നിതിൻ, അദ്വയ് നിതിൻ, ഷൻജിത് കേളോത്, സരയു ഷൻജിത്, രമ്യ ഷാജി, ചിന്തു ഡെറിക്, സന്ധ്യാ അനീഷ്, പ്രവീണ രാജേഷ്, ദീപ്തി ജിഷ്ണു, അശ്വിനി രാഹുൽ, പൊന്നു വിനയ്, വിനയ് നമ്പ്യാർ, നിജിൻ, ആരുഷ് മേനോൻ എന്നിവരാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയംകൊണ്ടുതന്നെ പതിനായിരംപേർ ഫേസ്ബുക്കിൽ കണ്ടുകഴിഞ്ഞു.