കോവിഡ് ടെസ്റ്റ് സംസ്ഥാന സർക്കാർ തീരുമാനം പുനഃപരിശോധി ക്കുക.

മനാമ : ഭാരത സർക്കാർ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റെഗുലർ ഫ്ലൈറ്റ് അനുവദിക്കാത്ത സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ പോകുന്നവർക്ക് അതാത് രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗേറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന കേരളസർക്കാർ നിർദ്ദേശം അപ്രായോഗികമാണെന്നും അത് പുനഃപരിശോധിക്കണമെന്നും കേന്ദ്ര-കേരള സർക്കാറുകളോട് പ്രോഗ്രെസ്സിവ് അലയൻസ്ന്റെ നേതൃത്വത്തിൽ വിവിധ പ്രവാസി സംഘടന നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുക എന്ന സംസ്ഥാനസർക്കാർ ലക്ഷ്യത്തെ പിന്തുണക്കുമ്പോൾ തന്നെ പല വിദേശ രാജ്യങ്ങളിലും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സെന്ററുകൾ ഇല്ലാതിരിക്കുകയും, അത് സ്വകാര്യമേഖലയിൽ വലിയ ഫീസ് നൽകി നടത്തേണ്ടതായ സാഹചര്യമാണ് ഉള്ളത്. ഇന്നത്തെ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ച് വരുന്നവരിൽ മഹാഭൂരിപക്ഷവും ജോലി നഷ്ടപെട്ടവരോ, മാസങ്ങളായി ശമ്പളം ലഭിക്കാത്തവരോ ആണ്. പലരും മടങ്ങുന്നത്.സുമനസുകളുടെയും സഹായത്താലാണ്. ഈ സാഹചര്യങ്ങൾ മനസിലാക്കി ഒരു ഭാരിച്ച ചിലവുകൂടി പ്രവാസികളുടെ തലയിൽ കെട്ടിവക്കാതിരിക്കുവാൻ വേണ്ട ഇടപെടൽ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവും എന്ന വിശ്വാസമാണ് തങ്ങൾക്ക് ഉള്ളത് എന്നും അതിനാവശ്യമായി ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും, പ്രവാസി സമൂഹം എല്ലാഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് യോജിച്ച് ഇതിനായി പ്രവർത്തിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കൺവീനർ വിപിൻ പി.എം. ISB സിക്രട്ടറി സജ്ജി ആന്റണി, വിവിധ ബഹ്‌റിൻ പ്രവാസി സംഘടന നേതാക്കൾ ആയ പമ്പാവാസൻ നായർ കെ.ജനാർദനൻ, വി.കെ. പവിത്രൻ, ബാബു ജി നായർ, ശശിധരൻ എം. ബിനു മണ്ണിൽ, ദീപക് ഗോപാലകൃഷ്ണൻ, അജയകൃഷ്ണൻ, പ്രവീൺ നായർ , ബ്ലെസ്സൻ മാത്യു, രാജേഷ് നമ്പ്യാർ, ബിനോജ് മാത്യു, R പവിത്രൻ, കെ.ആർ. നായർ, സുധിൻ എബ്രഹാം, സജ്ജീവൻ വേലത്ത്, K.R ചന്ദ്രൻ, റോയ് ചാക്കോ, റിയാസ് ഇബ്രാഹീം, ജോണ് ഫിലിപ്, കെ. സന്തോഷ് ബാബു, ജയകുമാർ, , അഷ്റഫ്‌ കാട്ടിൽപീടിക, സുരേഷ് ബാബു, ഉസ്മാൻ (ടിപ്പ് ടോപ്പ്), രാജേഷ് ദിവാകരൻ, വിജയൻ മേച്ചേരി ., സതീഷ് നാരായണൻ, സജ്ജി മങ്ങാട്ട്, വി.വി സന്തോഷ് കുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പ് വച്ചു.