ഷുഹൈബ് അനുസ്മരണവും, ഏരിയാ കൺവൻഷനും സംഘടിപ്പിച്ചു.

മനാമ: കണ്ണൂർ മട്ടന്നൂരിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊല്ലപ്പെട്ട കോൺഗ്രസ്സിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷിത്വദിനത്തിൽ ഐ വൈ സി സി മനാമ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഏരിയാ കൺവൻഷനും നടത്തപ്പെട്ടു. ഏരിയാ പ്രസിഡന്റ് ജയഫർ അലിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘടാനം ചെയ്യ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം മുഖ്യപ്രഭാഷണവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്‌ണൻ, ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ് എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തി. ചടങ്ങിന് ഏരിയാ സെക്രട്ടറി റോഷൻ ആന്റണി സ്വാഗതവും, ഏരിയാ ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു.