ദുരിത ജീവിതം മതിയാക്കി ഷൂക്കൂർ ഉടൻ നാട്ടിലേക്കു തിരിക്കും

b6cbdb18-2395-4bb2-9ffd-c0f64de7f55f
ബഹ്‌റൈൻ : മലയാളികൾ
ഗള്ഫ് എന്ന സ്വപ്ന ഭവനത്തിൽ ചേക്കേറുവാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തില് ഒരു മടക്ക യാത്ര യെ പറ്റി യുള്ള ചിന്തകള്ക്ക് തുടക്കം കുറിക്കേണ്ട കാലം വിദൂരമല്ല,അന്താരാഷ്ട്ര വിപണിയില് ക്രൂഡോയില് വില തകരുന്ന പാശ്ചാത്തലത്തില് ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള് അനു ദിനം ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രവാസലോകത്തു ഒട്ടുമിക്ക ഇടങ്ങളിലും തൊഴില് രംഗം പരിഷ്കരിക്കാന് എണ്ണവിപണിയിലുണ്ടായ പുതിയ സാഹചര്യം വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതു . ഇത്തരം സംഭവ വികാസങ്ങൾ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാന് ബന്ധപ്പെട്ടവര് നിര്ബന്ധിതരാവും. എന്നാൽ ഇന്നും ഗൾഫ് എന്ന മായാ ലോകം എത്തിപ്പിടിക്കാൻ നിരവധി പേർ ദിവസം തോറും ദെ ത്തിന്റെ സ്വന്തം നാട്ടിൽ നിന്നും വിമാനം കയറുന്നുണ്ട് ,ആധുനിക സാങ്കേതിക വിദ്യ വളർന്ന കാല ഘട്ടത്തിലും നിരവധി ചതിക്കുഴികളും തൊഴിൽ പീഡനങ്ങളും അരങ്ങേറുന്നനുണ്ട് , എന്നാൽ വിദേശ രാജ്യത്തെത്തി പ്രശ്ങ്ങളിൽ അകപെടുന്നവർക്കു തമ്മിൽ തർക്കം ഉണ്ടാകുവാൻ നിരവധി കാരണങ്ങൾ ഇരു പക്ഷത്തും ഉണ്ടായിരിക്കും, എന്നാൽ എന്തിനെയോ പേരിൽ ഉണ്ടായ പ്രശ്ങ്ങൾ അവനെ ശാരീകമായും മാനസികമായും തളർത്തും എന്ന കാര്യത്തിൽ സംശയമില്ല ,പ്രവാസ ജീവിതം ചിലർക്ക് ദുരിതങ്ങൾ സമ്മാനിക്കാറുണ്ട് , ഇത്തരം ദുരിതങ്ങൾ ചിലർ തങ്ങളുടെ സാമ്പത്തിക ബാത്യതയും ജീവിതത്തിലെ പ്രാരാബ്ധങ്ങളും കാരണം സഹിക്കാറുണ്ട് …. നല്ലൊരു നാളെക്കായി , എന്നാൽ പ്രവാസ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കാരണം മുന്നോട്ടുള്ള ജീവിതം തന്നെ കഠിനമാകും , ഇങ്ങനെ പ്രവാസ ജീവിതത്തിന്റെ ദുരിത കയത്തിൽ പ്രയാസം അനുഭവിക്കുന്നവർക്കായി ഒരു കൈത്താങ്ങിനായി എത്തുന്നവർ തികച്ചും ഇത്തരക്കാർക്ക് ആശ്വാസം നൽകുന്നു ,സലാം മമ്പാട്ട് മൂലയെന്ന സാമൂഹിക പ്രവർത്തകന്റെ മനസ് തുറന്ന പ്രവർത്തനം ഷൂക്കൂർ എന്ന യുവാവിനെ പ്രവാസത്തിന്റെ ദുരിത കയത്തിൽ നിന്നും ആശ്വാസം നൽകിയിരിക്കുകയാണ് രണ്ടായിരത്തി പതിനഞ്ചു ജനുവരി പതിമൂന്നിനാണ് അബ്ദുൽ ഷൂക്കൂർ എന്ന ഇരുപത്തി രണ്ടുകാരൻ പ്രവാസ ലോകത്തേക്ക് വിമാനം കയറിയത് , കായങ്കുളത്തെ ഒരു ദരിദ്ര കുടുംബത്തിൽ നിന്നും കടന്നു വന്ന ഷൂക്കൂറിന് സാധാരണ പ്രവാസികളേത് പോലെ തന്നെ യുള്ള ആഗ്രഹങ്ങൾ തന്നെ ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത് വീട്ടുജോലിക്കായി എത്തിയ ഷൂക്കൂറിന് പരിചിതമല്ലാത്ത ചുറ്റുംപാടും ജോലിയും കൂടുതൽ പ്രശനത്തിലാക്കി , പത്തോളം പട്ടികളെ പരിപാലിക്കുക , വീട് വൃത്തിയാക്കൽ തുടങ്ങി നിരവധി പണികൾ ആയിരുന്നു ഷൂക്കൂറിന് ചെയേണ്ടി വന്നത് , പ്രയാസങ്ങൾ സഹിച്ചു മുന്നോട്ടു ജീവിതം തള്ളിനീക്കിയ ഷൂക്കൂറിനെ ,ശാരീരികമായി നിരവധി തവണ ഉപദ്രവം ഏൽക്കേണ്ടി വന്നു ,എഴുപതു ദിനാർ ആയിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന ശമ്പളം ,അറുപത്തി എട്ടു വയസുള്ള സ്വദേശിനി ആയിരുന്നു ഷൂക്കൂറിന്റെ സ്പോൺസർ ,മുഖത്ത് തുപ്പുക ശാരീരികമായി ഉപദ്രവിക്കുക , ഭക്ഷണം നൽകാതിരിക്കുക തുടങ്ങി , ക്ലേശങ്ങൾ ദിവസം ചെല്ലും തോറും ഷൂക്കൂറിന് കൂടി കൂടി വന്നു ,രാവിലെ ഒരു പിസ് ബ്രഡ് , രാത്രി ഭക്ഷണത്തിനായി നൂറു ഫിൽസ് എനിക്കിങ്ങനെ ആയിരുന്നു ഭക്ഷണ രീതികൾ ,സ്പോൺസറുടെ സഹോദരി മാരും തന്നെ ഉപദ്രവിക്കുമായിരുന്നു എന്ന് ഷൂക്കൂർ പറയുന്നു ,ഒരിക്കൽ കാറിൽ യാത്ര ചെയ്തപ്പോൾ യാത്രയുടെ ഇടയിൽ ഉപദ്രവം സഹിക്കാതെ വന്നപ്പോൾ റോഡിലേക്ക് ചാടുവാൻ തുനിഞ്ഞതും അദ്ദേഹം വളരെ സങ്കടത്തോടെ ഓർക്കുന്നു ,പീഡനം സഹിക്കാൻ വയ്യാതെ വന്നപ്പോൾ രണ്ടായിരത്തി പതിനജ് ആഗസ്ത് മാസം പതിനെട്ടിന് ഷൂക്കൂർ എംബസ്സിയിൽ തന്റെ സങ്കടം ബോധിപ്പിച്ചു , ഇതിനെ തുടർന്ന് സ്പോൺസർ ഷൂക്കൂറിനെതിരെ റൺ എവേ പരാതിയും നൽകി , എംബസി അഭിഭാഷകയുടെ നിർദേശം അനുസരിച്ചു പാസ്പോര്ട്ട് തിരികെ ലഭിക്കുന്നതിനായി കേസും ഷൂക്കൂർ നൽകി സെപ്റ്റംബർ മാസം ഷൂക്കൂറിന് അനുകൂലമായ വിധിയും കോടതിയിൽ നിന്നുണ്ടായി , എന്നാൽ നാളിതു വരെ ഷൂക്കൂറിന് പാസ്പോര്ട്ട് ലഭിച്ചിട്ടില്ല , ഇതിനിടെ രണ്ടു പ്രാവിശ്യം അറസ്ററ് വാറണ്ടും സ്പോണ്സേര്ക്കെതിരെ കോടതി പുറപ്പെടുവിച്ചു ,എന്നാൽ നാട്ടിൽ പോകാനായി നിരവധി ആളുകളെ ഷൂക്കൂർ സമീപിച്ചെങ്കിലും അത് സാധിച്ചില്ല , ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിതം മുന്നോട്ടു നീക്കിയ ഷൂക്കൂറിനെ നിരവധി മനുഷ്യ സ്നേഹികൾ സഹായം നൽകിയിട്ടുണ്ട് ,എന്നാൽ തിരികെ നാട്ടിലേക്കു പോകുവാൻ നിയമ ത്തിന്റെ കടമ്പകൾ ഉള്ള ഷൂക്കൂറിന് സലാം മമ്പാട്ടുമൂല അകമഴിഞ്ഞ സഹായത്തിനായി എത്തുക ആയിരുന്നു ,ചർച്ചയിലൂടെയും നിയമ പരമായും ഷൂക്കൂറിന്റെ പ്രശനം ഏറെ കുറെ പരിഹരിക്കപ്പെട്ടു ,നാട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന ഉമ്മയെയും ഉപ്പയെയും നേരിൽ കാണുന്നതിനായി,നിയമ നടപടികൾ ഉടൻ പൂർത്തി ആക്കി ഷൂക്കൂർ ഉടൻ നാട്ടിലേക്കു തിരിക്കും , ആരോടും പരിഭവം ഇല്ലാതെപുതിയ ഒരു ലോകം സ്വപ്നം കണ്ട്

01e79e59-815d-4382-bbda-f990e5ac72c6

ആധുനിക സാങ്കേതിക വിദ്യ സാഹചര്യത്തിൽ ഇത്തരത്തിലെ തൊഴിൽ പീഡനങ്ങൾ വളരെ വിരളമാണ് എന്നാൽ ഷൂക്കൂറിന്റെ ജീവിതത്തിൽ സ്നേഹിതൻ പറഞ്ഞ വിശ്വാസവും , ദാരിദ്രം വുമാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് , ഒരു ജോലിക്കായി വിദേശ രാജ്യത്തേക്ക് വരുമ്പോൾ ഇരു രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന നിയമ സംവിധാനങ്ങളും രീതികളും മനസിലാക്കിയാൽ ഇത്തരം ദുരിതങ്ങൾ ജീവിതത്തിൽ ഒഴിവാക്കാംവളരെ ചെറിയ ശമ്പളത്തിനായി ഗൾഫ് എന്ന മോഹം കണ്ടു വരുന്നവർക്ക് അവർ നേരിടുന്നത് ഇതുപോലുള്ള ദുരിതങ്ങൾ ആയിരിക്കും