മസ്കറ്റ് : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്കറ്റിൽ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തി .മസ്‌കറ്റിലെ റൂവി വിലായതിൽ ആണ് ഏറ്റവും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത മത്ര മേഖലയിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രമുള്ള വാഹനങ്ങൾക്ക് മാത്രമാകും മത്രയിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അത്യാവിശ്യ ജോലി ആവശ്യങ്ങൾക്ക് പോകുന്നത് ആന്നെന്നു തെളിയിക്കാനുള്ള രേഖകൾ അവശ്യ പെടുന്നതായി ചെക്‌പോയിന്റിൽ കുടങ്ങിയവർ പറയുന്നു.മത്ര വിലയത്തിലെ റൂവി, ഹമരിയ, വാദികബീർ എന്നി പ്രദേശങ്ങൾങ്ങളും ദാർസൈറ്റ് വിലയത്തിലെ ചിലഭാങ്ങളുംമാണ് യാത്രാനിയന്ത്രണം കർക്കശമാക്കിയിരിക്കുന്നത്.തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അടിയന്തിര ആവശ്യങ്ങൾക്കുള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. ആംബുലൻസുകൾ, ഭക്ഷണ സാധനങ്ങൾ, എണ്ണ , ചരക്കു നീക്കം, അത്യാഹിത അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, മിലിറ്ററി -സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങൾ എന്നിവക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിർമാണാവശ്യത്തിനുള്ള സാധനങ്ങൾ, വാണിജ്യ ഉത്പന്നങ്ങൾ, എണ്ണയിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവക്ക് ഒപ്പം ഈ മേഖലകളിലുള്ള ഉപകരണങ്ങളും ഗവർണറേറ്റുകൾക്കിടയിൽ കൊണ്ടുപോകാൻ അനുമതിയുണ്ടാകും.