സിദ്ദിക്ക് ഹസ്സന് ,യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം അവാർഡ്

ഒമാൻ : കൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ( യു.ആർ .എഫ് ) ഹാള്‍ ഓഫ് ഗ്ലോബൽ ഫെയിം അവാർഡിന് ഒമാനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ സിദ്ദിക്ക് ഹസ്സൻ അർഹനായതായി ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു .
ഒമാനിലെ സാമൂഹിക – സാംസ്‌കാരിക ജീവകാരുണ്യ മണ്ഡലങ്ങളിലെ മാതൃകാപരമായ പ്രവർത്തനമാണ് സിദ്ദിക്ക് ഹസ്സനെ അവാർഡിന് അർഹനാക്കിയതെന്നും , മഹാപ്രളയ സമയത്തും, കോവിഡ് മഹാമാരിയുടെ സമയത്തുമുൾപ്പടെ നടത്തിയ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനനങ്ങൾ ഉൾപ്പടെ മുൻനിർത്തിയാണ് സിദ്ദിക്ക് ഹസ്സനെ ജൂറി അവാർഡിനായി തിരഞ്ഞെടുത്തതെന്ന് യു.ആർ .എഫ് ചീഫ് എക്സികുട്ടീവ് ഓഫീസർ ഡോക്ടർ സൗദീപ് ചാറ്റർജിയും , ചീഫ് എഡിറ്റർ ഡോക്ക്ടർ സുനിൽ ജോസഫും വാർത്താകുറിപ്പിൽ അറിയിച്ചു . മാർച് പന്ത്രണ്ടിന് ദുബായിയിലെ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കും
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന സിദ്ദിക്ക് ഹസ്സൻ എറണാകുളം കുന്നത്തുനാട് പള്ളിക്കര സ്വദേശിയാണ് . മലബാർ വിങ് കോ കൺവീനർ. ലോക കേരളസഭാംഗം , ഇന്ത്യൻ സ്‌കൂൾ മുളദ്ദ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡന്റ് , ഒ .ഐ.സി സി മുൻ അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് , കേരളത്തിലെ നവോത്ഥാന നായകരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി രചിച്ച ” നൂറ് നവോത്ഥാന നായകർ ” എന്ന പുസ്തകത്തിന് മദ്രാസ് യൂണിവേഴ്സിറ്റിയുടെ പുരസ്ക്കാരം ലഭിച്ചിരുന്നു.സിദ്ദിക്ക് ഹസ്സന് പുറമെ ദുബായിയിൽ നിന്നും മാധ്യമ [പ്രവർത്തകനായ നിസ്സാർ സൈദ് , സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി , മലയാളിയായ സാമൂഹിക പ്രവർത്തകനും ഗ്രന്ഥകാരനുമായ ഗോപാൽജി , അമേരിക്കയിൽ നിന്നും അദ്ധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ലീല മാററ്റ് , പുസ്തക പ്രസാധകനായ ലിപി അക്ബർ എന്നിവർക്കും അവാർഡ് ലഭിച്ചിട്ടുണ്ട് .