ഒമാൻ : സിഗ്നേച്ചർ കലാ സാംസ്ക്കാരിക വേദി അണിയിച്ചൊരുക്കിയ കേരളോത്സവം 2022. പ്രൗഢ ഗംഭീരമായി സൂറിലെ ഗോൾഡൻ ഹാളിൽ അരങ്ങേറി .രാഷ്ട്രീയ ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാ കലാകാരൻ മാരെയും അണിനിരത്തികൊണ്ടു നടന്ന കേരളോത്സവം കോവിഡിന് ശേഷം സൂറിൽ നടന്ന ഏറ്റവും കൂടുതൽ ജന പിന്തുണ യുള്ള കലാ പരിപാടി ആയിരുന്നു . പ്രസിഡന്റ് നാസ്സർ സി പി ഉദ്ഘടാനം ചെയ്ത കേരളോത്സവത്തിനു സെക്രട്ടറി എം വി നിഷാദ് സ്വാഗതവും പറഞ്ഞു .. അധ്യക്ഷനായി ശ്രീധർ ബാബുവും നന്ദി സൈനുദ്ധീൻ കൊടുവള്ളിയും സുബൈർ വാകയിലും ചേർന്ന് നിർവഹിച്ചു . 2022. ലെ സിഗ്നേച്ചർ പുരസ്ക്കാരം വ്യത്യസ്ത മേഖലയിൽ കയ്യൊപ്പു പതിപ്പിച്ച വ്യക്തികൾക്ക് നൽകി ആദരിച്ചു . നാടക രംഗത്തെ സംഭാവനക്കു ശിവദാസ് മുചുകുന്നിനും ,ആരോഗ്യ രംഗം ഡോ: ഷീബ ഷാജിക്കും , വിദ്യാഭ്യാസ രംഗത്ത് സരള ബാബു ടീച്ചർക്കും , അനുകരണ രംഗത്ത് വിനു കല്ലറക്കും സിഗ്നേച്ചർ കലാ സാംസ്‌കാരിക വേദിയുടെ ടീച്ചർ മാരായ ജിഷ ശ്രീധർ , മഞ്ജു നിഷാദ് , വിഷ്ണു പ്രിയ ശിവപാലൻ , സൈനുദ്ധീൻ കൊടുവള്ളി , സുബൈർ വാകയിൽ എന്നിവരും പുരസ്‌ക്കാരങ്ങൾ ഏറ്റു വാങ്ങി സിഗ്നേച്ചർ സംസ്ക്കാര വേദിയുടെ ലോഗോ സജിത്ത് ചമ്മഞ്ചേരി വേദിയിൽ വെച്ച് പ്രകാശനം ചെയ്തു കേരളോത്സവത്തിന്റെ അവതാരകനായി സിബി ചാക്കോയും . കമ്മിറ്റി അംഗങ്ങളായ ബൈജു , പ്രശാന്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു .