മനാമ: കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക അവസ്ഥയെ തീര്‍ത്തും നിരാകരിച്ചുകൊണ്ടുള്ള വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെ
നിർദ്ദിഷ്ട റെയിൽവേയുടെ കൃത്യവും വ്യക്തവുമായ പദ്ധതി രൂപരേഖ അഥവാ ഡി.പി.ആർ നിയമസഭയിലും ജനങ്ങൾക്കു മുന്നിലും കാണിക്കാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നതുമായിരിക്കണം സർക്കാർ നടപ്പിലാക്കുന്ന ഏതൊരു വികസന പദ്ധതിയും.
നിർദ്ദിഷ്ട റെയിൽവേ ലൈനിന്‍റെ അലൈൻമെന്‍റ് കൃത്യമായി നിർണയിക്കാത്തതും സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യത മാത്രം വരുത്തുന്നതുമായ ഇത്തരം ജനവിരുദ്ധ നയങ്ങ്ങളിൽ നിന്ന് സര്‍ക്കാര്‍ വിട്ട് നില്‍ക്കണമെന്നും കൃത്യമായ പഠനം നടത്തി ജനങ്ങളുമായി ചര്‍ച്ച നടത്തിക്കൊണ്ട് മാത്രമേ ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകാവു എന്നും സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മൂഹറഖ് മേഖല പ്രസിഡണ്ട് മുഹമ്മദലി മലപ്പുറം, മനാമ മേഖല പ്രസിഡൻ്റ് നൗമൽ, റിഫ മേഖല പ്രസിഡൻ്റ് ഫസലുർ റഹ്മാൻ എക്സിക്യുട്ടീവ് അംഗങ്ങളായ ഇർഷാദ്, ജലീൽ, റഫീഖ്, നൗഷാദ്, അസ്‌ലം വേളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും ട്രഷറർ വി. പി. ഫാറൂഖ് ന്നന്ദിയും പറഞ്ഞു.