സിംസ് ഓണം മഹാ സദ്യ 2023

മനാമ :സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ഈ വർഷത്തെ ഓണം മഹാ സദ്യ ഒക്ടോബർ 6 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ. ഗിരീഷ്‌ പൂജാരി ഉദ്‌ഘാടനം ചെയ്ത മഹാ സദ്യ, കേരളത്തിലെയും ബഹ്റൈനിലെയും സാമൂഹിക സാംസ്‌കാരിക കലാ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യത്താൽ ശ്രദ്ധേയമായി.