മനാമ: ബഹ്റൈനിലെ പാട്ടുതാരത്തെ കണ്ടെത്താൻ ഇനി ഒരുദിവസം കൂടി. ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന ‘സിംഗ് ആന്റ് വിൻ’ മൽസരത്തിന്റെ ഗ്രാൻഡ് ഫിനാലെ 23 ന് വൈകുന്നേരം മൂന്നിന് ലുലു ദാന മാളിൽ നടക്കും. പ്രാഥമിക മൽസരത്തിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 20 മൽസരാർഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ മൽസരിക്കുന്നത്. ആദ്യ റൗണ്ടിൽ മൽസരിച്ച ആയിരത്തോളം മൽസരാർഥികളിൽനിന്ന് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 60 പേരെ രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഇവരുടെ പാട്ടിന്റെ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ് ലോഡ് ചെയ്തിരുന്നു. ജഡ്ജസിന്റെ വിലയിരുത്തലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലെ റസ്പോൺസും അടിസ്ഥാനമാക്കിയാണ് ഫൈനൽ റൗണ്ടിലേക്ക് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 20 പേരെ തെരഞ്ഞെടുത്തത്. ഫൈനലിലെ വിജയികളെ പ്രശസ്ത വിധികർത്താക്കളാണ് നിർണ്ണയിക്കുക. വിജയികളെ കാത്ത് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. അതിനുപുറമെ ജൂൺ 30 ന് ‘ഗൾഫ്മാധ്യമം ക്രൗൺ പ്ലാസയിലൊരുക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ പരിപാടിയിൽ ഇഷ്ടതാരങ്ങൾക്കൊപ്പം സ്റ്റേജിൽ ഗാനമാലപിക്കാനുള്ള അവസരവും വിജയികൾക്ക് ലഭിക്കും.
sing and win
ഫൈനൽ റൗണ്ടിൽ ഇവർ
ജൂനിയർ:1.ആദ്യ ഷീജു,2.ആഞ്ജലിൻ ഹന്ന സാജൻ,3.അർജുൻ രാജ്,4.ദേവലക്ഷ്മി,5. ഫാത്തിമ
6.ഇശൽ രജീഷ്,7.ഋതുകീർത്ത് വിനീഷ്,8.ശ്രേയ സൂസൻ സക്കറിയ,9.ശ്രീദക്ഷ,10.ആമില ഷാനവാസ്
സീനിയർ: 1.അനുപ്രവീൺ,2.ബാല ശ്രീവത്സവ് യെരമില്ലി,3.ക്രോണി തോമസ് മാത്യു,4.നീരജ് കുമാർ,5.റിക്കി വറുഗീസ്
6.അനിമോൾ,7.നന്ദന ദീപക്, 8.രാകേഷ് രാധാകൃഷ്ണൻ,9.അജിത് കൈലാസ്, 10.ബിന്ദിയ സാജൻ