മനാമ: വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര ചേരിയിലെ കരുത്തുറ്റ ശബ്ദമായ സി പി എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭാവം രാജ്യത്തിന് വലിയ വിടവായിരിക്കും എന്ന് പ്രവാസി വെൽഫെയർ പുരത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
രാജ്യത്ത് വളർന്ന് വരുന്ന ഫാസിസത്തിനെതിരെ മതേതര ചേരിയായ ഇന്ത്യാ മുന്നണിക്ക് രൂപം നൽകിയവരിൽ നേതൃനിരയിലുണ്ടായിരുന്ന സാമൂഹിക നീതിക്കൊപ്പം എല്ലാകാലവും നിലകൊണ്ട ഇന്ത്യൻ സാമൂഹിക വിഷയങ്ങളെ യഥാർഥ്യ ബോധത്തോടെ സമീപിച്ച മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട സഖാവ് സീതാറാം യെച്ചൂരിക്ക് പ്രവാസി വെൽഫെയർ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്ത്തിന്റെ സഹപ്രവർത്തകരുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും പ്രവാസി വെൽഫെയർ പുരത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.