മനാമ: വർഷംതോറം ഒക്ടോബർ രണ്ടിന് നടത്തി വരാറുള്ള വിഖായ ദിനം ഈ വർഷവും ഭംഗിയായ് ആചരിച്ചു.
മഹാമഴയിലും , മഹാമാരിയിലും കേരളക്കരയിൽ ആശ്വാസത്തിന്റെ തണൽ വിരിച്ച വിഖായ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. മത, ജാതി, വർണ്ണ വിവേചനം വിഖായയ്ക്ക് അന്യം . ആത്മാർത്ഥതയോടെ സേവനപാതയിലേക്ക് സമസ്ത ജീവൻ നൽകിയ സന്നദ്ധ സേവന സംഘമാണ് വിഖായ,
മനാമ സമസ്ത ആസ്ഥാന മന്ദിരത്തിൽ നടന്ന വിഖായ ദിന സംഗമത്തിൽ
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പതാക ഉയർത്തി. തുടർന്ന് ചെറുഭാഷണത്തിലൂടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബഹ്റൈനിൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്കും, മറ്റു പ്രതിസന്ധികളിൽ അകപ്പെട്ടവർക്ക് വേണ്ടിയും വിഖായ ഇറങ്ങി പ്രവർത്തിക്കണമെന്നും പ്രസംഗമദ്ധ്യേ തങ്ങൾ സദസിനെ ഓർമപ്പെടുത്തി.
നവാസ് കുണ്ടറ സ്വാഗതവും, അബ്ദുൽ മജീദ് ചോലകോട് അദ്ധ്യക്ഷതയും വഹിച്ചു. ശംസുദ്ദീൻ ഫൈസി ജിദ്ദാലി, അസ്ലം ഹുദവി കണ്ണാടിപ്പറമ്പ്, എന്നിവർ ആശംസയർപ്പിച്ചു. സമസ്ത സെക്രട്ടറി വി.കെ.കുഞ്ഞഹമദ് ഹാജി, അശ്റഫ് അൻവരി എന്നിവർ നിയന്ത്രിച്ച സദസ്സിന് സജീർ പന്തക്കൽ നന്ദി പറഞ്ഞു. മധുര വിതരണത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.