മസ്കത് : കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും ഖുർആൻ പണ്ഡിതനുമായ എ എം നൗഷാദ് ബാഖവി യുടെ രണ്ടു ദിവസത്തെ റബീഅ പ്രഭാഷണം ഡിസംബർ 9, 10. വെള്ളി, ശനി തിയ്യതികളിൽ മസ്കത്തിൽ നടക്കുമെന്ന് മസ്കത് എസ് കെ എസ് എസ് എഫ് , ബർക്ക സുന്നി സെന്റർ ഭാരവാഹികൾ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു, ഡിസമ്പർ 9 നു വെള്ളിയാഴ്ച ബർക്ക സുന്നി സെന്റർ സംഘടിപ്പിക്കുന്ന അഹ്ലൻ റബീ അ ബർക്ക അൽ ഫവാൻ ഹാളിൽ വൈകുന്നേരം 6 മണിക്ക് പരിപാടി ആരംഭിക്കും . മൗലീദ് മജ്‍ലിസ്, മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധ കലാ സാഹിത്യ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ ഉണ്ടാവും. തുടർന്ന് അഹ്‌ലൻ റബീഅ എന്ന വിഷയത്തെ ആസ്പദമാക്കി നൗഷാദ് ബാഖവി പ്രഭാഷണം നടത്തും . പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഡിസമ്പർ 10 നു ശനിയഴ്ച രാത്രി 8 മണിക്ക് എസ് കെ എസ് എസ് എഫ് മസ്കത് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ മുഹമ്മദ് നബി കുടുംബ നീതിയുടെ പ്രകാശം ‘ എന്ന പ്രമേയത്തിൽ കേരള സംസ്ഥാന എസ് കെ എസ് എസ് എഫ് കമ്മിറ്റി നടത്തുന്ന ഒരു മാസത്തെ മീലാദ് കാമ്പയിനിന്റെ ഒമാൻ തല ഉത്ഘാടനവും നൗഷാദ് ബാഖവിയുടെ പ്രഭാഷണവും വാദി അൽ കബീർ ജുമുഅ സൂഖിനു സമീപമുള്ള ക്രിസ്റ്റൽ സൂട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടി സയ്യിദ് താഹ ജിഫ്രി തങ്ങൾ ഉത്ഘാടനം ചെയ്യും. അൽ ശൈഖ് മഹ്‌മൂദ് അൽ ഷൂൺ അൽ അദാബി , ഷിഫാ അൽ ജസീറ ഗ്രൂപ് ചെയർമാൻ ഡോ : കെ ടി റബീഉള്ള തുടങ്ങിയവർ മുഖ്യാധിതികൾ ആയിരിക്കും. പരിപാടിയിൽ മസ്കത്തിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ്സ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. എട്ട് മണിക്ക് നടക്കുന്ന ബുർദ്ദ മജ്‍ലിസിനു യൂസഫ് അസ്അദി നേതൃത്വം നൽകും. വാർത്ത സമ്മേളനത്തിൽ മസ്കത് എസ് കെ എസ് എസ് എഫ് ഭാരവാഹികളായ റഫീഖ് ചിറ്റാരിപ്പറമ്പ , നൗഷാദ് മാഹി , ഷാജഹാൻ കെ എസ്, അൻവർ ചേളാരി, ബർക്ക സുന്നി സെന്റർ ഭാരവാഹികളായ അബ്ദുൽ ഹമീദ് ബർക്ക, സലാം കോട്ടക്കൽ , സുനീർ ഫൈസി , ശരീഫ് പൂന്തല, ഫാറൂഖ് താനൂർ , സലാം കോഴിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.