മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ

By: Ralish MR - Oman

ഒമാൻ : മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു.മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നു… യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും എയർപോർട്ട് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ അവതരിപ്പിക്കുന്നത് .. ഈ നൂതന ഗേറ്റുകൾ എത്തിച്ചേരുന്നത്തിൽ ഉപയോഗിച്ചിരുന്നെങ്കിലും പുറപ്പെടുന്നതിന്നുകൂടി
ഈ നൂതന ഗേറ്റുകൾ ലഭ്യമാക്കുന്നതോടെ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്ര കഴിയുന്നത്ര സുഗമവും വ്യതിരിക്തവുമാക്കുകയും ചെയ്യും.