കുവൈറ്റ് : SMCA രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവാസി പുനരധിവാസം സംബന്ധിച്ച വെബ്ബിനാർ പരമ്പര അതിന്റെ മൂന്നാമത് ഘട്ടത്തിലേക്കു കടക്കുയാണ്. പ്രവാസത്തിനു ശേഷമുള്ള കാലം ലാഭകരമായ കൃഷിയിൽ ശ്രദ്ധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ പങ്കുവെക്കുവാൻ രണ്ടു സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ആഗസ്ത് 28 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 3മണിക്ക് (ഇന്ത്യൻ സമയം 5.30 pm) നടക്കുന്ന ആദ്യ വെബ്ബിനറിൽ ശ്രീ ഫിലിപ്‌ജി കാനാട്ട് (അസിസ്റ്റന്റ് ഡയറക്ടർ, കൃഷി- സ്റ്റേറ്റ് സീഡ് ഫാം, ഒക്കൽ, പെരുമ്പാവൂർ) മുഖ്യ പ്രഭാഷകൻ ആയിരിക്കും. കേരളത്തിന്റെ കാർഷികമേഖലയുടെ പ്രത്യേകതകളും സാധ്യതകളും, കോവിഡാനന്തര മാറ്റങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ മുന്നൊരുക്കങ്ങൾ, കാർഷിക മേഖലയിൽ പുത്തൻ സംരംഭ സാധ്യതകൾ എന്നീ വിഷയങ്ങൾ ഈ വെബ്ബിനാറിൽ ചർച്ച ചെയ്യപ്പെടും.
ഈ പരമ്പരയിലെ രണ്ടാമത് വെബ്ബിനാർ ആഗസ്ത് 29 ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ (ഇന്ത്യൻ സമയം രാത്രി 9.30) നടക്കും. മൃഗ പരിപാലന മേഖലക്കും സംയോജിത കൃഷിക്കും പ്രത്യേക ഊന്നൽ നക്കുന്ന ഈ വെബ്ബിനാർ നയിക്കുന്നത് പ്രവാസ ജീവിതത്തിൽ നിന്ന് മടങ്ങിയെത്തി ഈ രംഗത്ത് വിജയം കൊയ്ത ശ്രീ സെബി പഴയാറ്റിൽ എന്ന കർഷകൻ ആണ്.കാർഷിക മേഖലയിൽ കേരളം നിക്ഷേപസൗഹൃദമോ, കാലാവസ്ഥ മുതൽ കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികൾ, Livestock farms നടത്തിപ്പിൽ സൂക്ഷിക്കേണ്ട ചതിക്കുഴികൾ എന്നീ വിഷയങ്ങൾ ഈ വെബ്ബിനാറിൽ ചർച്ച ചെയ്യപ്പെടും.
സൂം അപ്ലിക്കേഷൻ വെബ്ബിനാർ ആയി നടത്തപ്പെടുന്ന ഈ സെഷനുകൾ SMCA KUWAITന്റെ ഒഫീഷ്യൽ യൂട്യൂബ്പേജിൽ തത്സമയം പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്. കൃഷിയെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും പങ്കെടുക്കുന്നതിനും ഈ വിഷയങ്ങളിലുള്ള സംശയങ്ങൾ ചോദിച്ചു ഉത്തരം തേടുന്നതിനുമുള്ള അവസരം ഉണ്ടാവുമെന്ന് ജൂബിലി പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അനിൽ തയ്യിൽ മീഡിയ കോർഡിനേറ്റർ ജോർജ് വാക്യത്തിനാൽ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.