ബഹ്റൈന്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവാന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവന സ്മരണാര്‍ത്ഥം 2003 മുതല്‍ നടത്തി വരുന്ന സ്മ്യതി കലാ കായിക മേള ഈ വര്‍ഷവും പരിപൂര്‍ണ്ണ വിജയത്തോടു കൂടി പൂർവാധികം ഭംഗിയായി നടന്ന് വരുന്നു. ഇടവകയിലെ അഞ്ച് വയസ്സ് മുതല്‍ പ്രായമുള്ള മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് അഞ്ച് ഗ്രൂപ്പ്കളിലായി ഏകദേശം 140-ല്‍ പരം മത്സരങ്ങള്‍ ആണ് അരങ്ങേറിയത്. രണ്ടായിരത്തിലതികം മത്സരാര്‍ത്ഥികളില്‍ നിന്ന് 500 ഓളം വിജയികള്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. മലങ്കര സഭയില്‍ തന്നെ ഇത്രയും വിപുലമായ ഒരു കലാ കായിക മാമാഗം നടക്കുന്നത് ഇവിടെ മാത്രമാണ്.സ്മ്യതി കലാ കായിക മേള – 2023 ന്റെ ഗ്രാന്റ് ഫിനാലെ 2023 മെയ് 26 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ അദാരി പാര്‍ക്കിലുള്ള ന്യൂ സീസണ് ഹാളില്‍ വെച്ച് നടക്കുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രമുഖ പിന്നണി ഗായകരായ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായ ശ്രീമതി മെറിന് ഗ്രിഗറിയും സ രി ഗ മ പ താരം ശ്രീ. ശ്രീജിഷ് സുബ്രമണ്ണ്യനും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഷോയും മറ്റ് കലാ പരിപാടികളും അന്നേ ദിവസം അരങ്ങേറും. ഇടവക വികാരി റവ. ഫാദര്‍ പോള്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനത്തിൽ ബഹറിൻ പാർലമെൻറ് അംഗം ശ്രീ.നജീബ് ഹമദ് അൽ കുവറി എം പി മുഖ്യ അഥിതി ആയിരിക്കും ഇടവക സഹ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന് ബേബി, മലങ്കര ഓര്‍ത്തഡോക്സ് സണ്ടേസ്കൂള്‍ ഓഫീസ് അഡ്മിനിസ്ട്രാട്ടർ റവ. ഫാദര്‍ ജോബ് സാം മാത്യൂ, കത്തീഡ്രല്‍ ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ പ്രസ്ഥാനം ലേ- വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി ജോയല്‍ സാം ബാബു, ട്രഷറാര്‍ സാന്റോ അച്ചന് കുഞ്ഞ് എന്നിവര്‍ സന്നിഹതരായിരിക്കും ഏവരേയും സ്മ്യതി കലാ കായിക മേള – 2023 ന്റെ ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സ്മ്യതി ജനറല്‍ കണ്‍വീനര്‍ ബോണി മുളപാംപള്ളില്, പ്രോഗ്രാം കണ്‍വീനര്‍ ജിനു ചെറിയാന്, പബ്ലിസിറ്റി കണ്‍വീനര്‍ പ്രന്‍സ് ബഹനാന് എന്നിവര്‍ അറിയിച്ചു.