എസ് എൻ സി എസ് മലയാളം പാഠശാല പ്രവേശനോത്സവം 2023

മനാമ: 2006-ൽ മയ്യഴിയുടെ കഥാകാരൻ ശ്രീ. എം മുകുന്ദൻ ഉദ്ഘാടനം ചെയ്ത എസ് എൻ സി എസ് മലയാളം പാഠശാല പുതിയ അധ്യയനവർഷത്തിൽ എല്ലാ കുട്ടികൾക്കും മലയാള ഭാഷയുടെ മാധുര്യം പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയും വിപുലമായ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയും പരമാവധി കുട്ടികൾക്ക് മലയാളം ക്ലാസ്സിൽ അഡ്മിഷൻ നൽകുന്നതിനായി മധുരം മലയാളം ക്യാമ്പയിനും പ്രവേശനോത്സവവും സംഘടിപ്പിക്കുന്നു.നിലവിൽ കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ് എൻ സി എസിൽ ഇതിനോടകം പ്രഗൽഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ അനവധി കുട്ടികൾ പത്താംതരം തുല്യത പരീക്ഷകൾ പൂർത്തിയാക്കി കഴിഞ്ഞു. കേരളത്തിലെ തൊഴിലവസരങ്ങൾക്ക് മലയാളഭാഷ നിർബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ കുട്ടികളുടെ മലയാളം പാഠശാലയിലേക്കുള്ള പ്രവേശന അവസരം ഉപയോഗപ്പെടുത്തണമെന്ന് എല്ലാ മാതാപിതാക്കളോടും അഭ്യർത്ഥിക്കുന്നതായി എസ് എൻ സി എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.പുതിയ അഡ്മിഷനും വിശദവിവരങ്ങൾക്കുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 39322860, 39437444, 36882295