മനാമ :വോയ്സ് ഓഫ് ആലപ്പി സ്നേഹസംഗമവും 2023എന്ന പേരിൽ മുഹറഖ് ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും സംഘടിപ്പിച്ചു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ചടങ്ങുഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുഹറഖ് ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജോയിൻ സെക്രട്ടറി ബാലമുരളി, അജിത്, ജിനു, ബോണി, ലിബിൻ എന്നിവരും മുഹറഖ് ഏരിയ ജോയിൻ സെക്രട്ടറിമാരായ അൻഷാദ് റഹിം, സുബി എംബി എന്നിവർ യോഗത്തിൽ പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഏരിയ അംഗം ബിജുവിന് മെമ്പർഷിപ് കാർഡ് നൽകി ഉത്ഘാടനം നിർവഹിച്ചു, തുടർന്ന് മുഹറഖ് ഏരിയ കമ്മിറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ അനസ് റഹീമിനും രണ്ടാം സമ്മാനം കരസ്ഥമാക്കിയ അഖിൽ ഉണ്ണികൃഷ്ണനും മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ അൽഹിലാൽ ഹോസ്പിറ്റൽ മിനി ബോഡിചെക്കപ്പിനുള്ള കൂപ്പൺ അംഗങ്ങക്കായി വിതരണം ചെയ്തു, തുടർന്ന് കലാപരുപാടികളോടെ അവസാനിച്ച ചടങ്ങിന് ഓഫ് ആലപ്പി മുഹറഖ് ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി