ആഘോഷരാവുകളുമായി ഒമാനിൽ ‘സോക്കർ കാർണിവൽ

മസ്കത്ത്​: ‘ഗൾഫ്​ മാധ്യമം’ സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ ഏപ്രിൽ 25, 26 തീയതികളിൽ ബൗഷർ ക്ലബ്​ സ്​റ്റേഡിയത്തിൽ നടക്കുമെന്ന്​ അൽഖുവൈർ ഫുഡ്​ലാൻറ്​​ റസ്റ്ററന്‍റിൽ നടന്ന വാർത്തസമേള്ളനത്തിൽ സംഘാടകർ അറിയിച്ചു. ഫുട്​ബാൾ മത്സരങ്ങളും വിനോദ പരിപാടികളും സംയോജിപ്പിച്ചുള്ള ‘സോക്കർ കാർണിവലി’ൽ മസ്കത്തിലെ പ്രമുഖരായ 16ടീമുകളാണ്​ അങ്കം കുറിക്കുന്നത്​. തലസ്ഥാന നഗരി​ ഇ​ന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ്​ ഫുട്​ബാൾ ടൂർണമെന്‍റിന്‍റെ ആഘോഷ രാവുകൾക്കാണ്​ വിസിൽ മുഴങ്ങുന്നതെന്ന്​ സംഘാടകർ അറിയിച്ചു. ​ ആദ്യദിനം രാത്രി പത്ത്​ മണിക്കാണ്​ മത്സരങ്ങൾ തുടങ്ങുക. ​ഗ്രൂപ്പ്​ സ്​റ്റേജ്​ മത്സരങ്ങളാണ്​ ​ ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽവരെയുള്ള മത്സരം 26ന്​ വൈകീട്ട്​ നാലുമുതൽ തുടങ്ങും. വിജയികൾക്ക്​ 600റിയാലും വിന്നേഴ്​സ്​ ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക്​ 300റിയാലും റണ്ണേഴ്​സ്​ ട്രോഫിയും നൽകും​. കൂടാ​തെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകും. കേരള മസ്കത്ത്​ ഫുട്​ബാൾ അസോസിയേഷനുമായി (കെ. എം.എഫ്​.എ) സഹകരിച്ചാണ്​ ഫുട്​ബാൾ കാർണിവൽ നടത്തുന്നത്​. പ്രവേശനം സൗജന്യമാണ്​.ഈ രണ്ട്​ ദിനങ്ങളിലും കുട്ടികൾക്കും കുടുംബത്തിനും​ ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളും ഉണ്ടാകും​.ഇതിൽ വിജയികളാകുന്നവർക്ക്​ കൈ നിറയെ സമ്മാനങ്ങളും നേടാനാകും. രൂചിയുടെ മേളപ്പെരുക്കം തീർത്ത്​ ഫുഡ്​ കോർണറുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ്​ മത്സരങ്ങൾ, ഫേസ്​ പെയിന്‍റിങ്,​ കസേരക്കളി, മറ്റ്​ മത്സരങ്ങളും നടക്കും.‘സോക്കർ കാർണിവൽ’ലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ താരം അനസ്​ എട​ത്തൊടികയും കുടുംബ പ്രേക്ഷകരുടെ പ്രിയതാരവുമായ രാജ്​ കലേഷും എത്തും.മുഖ്യാതിഥിയായാണ്​ അനസ്​ സംബന്ധിക്കുക. കുട്ടികൾക്കും കുടുംബത്തിനും വിസ്മയിപ്പിക്കുന്ന മാജിക്കും നുറുങ്ങ്​ മത്സരങ്ങളുമായി കാണിവെൽ നഗരിയെ ഇളക്കി മറിക്കുന്നതായിരിക്കും കലേഷിന്‍റെ പ്രകടനം. സ്​പോട്ട്​ മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളായിയുള്ള വിവിധങ്ങളാ കലാപ്രകടനങ്ങളും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടക്കും. മത്സരത്തിന്​ കമന്‍ററി പറയാൻ മലപുറത്തുനിന്നുള്ള റാഷിദ്​ കോട്ടക്കലും എത്തും. അഖിലേന്ത്യ സെവൻസ്​ ഫുട്​ബാൾ ടൂർണമെന്‍റ്​ കമന്‍ററിയിലൂടെ ശ്ര​​ദ്ധേയമായ ആളാണ്​ ഈ മലപ്പുറംകാരൻ.സോക്കർ കാർണിവലിന്‍റെ ലോഗോ പ്രകാശനവും ടീം നറു​ക്കെടുപ്പും നടന്നു. സോക്കർ കാർണിവൽ സംഘാടക സമിതി, സ്പോൺമാർ എന്നിവർ ചേർന്നാണ്​ ലോ​ഗോ പ്രകാശനം ചെയ്തത്​. ടീം നുറക്കെടുപ്പിന്​ സോക്കർ കാർണിവൽ കമ്മിറ്റി കൺവീനർ അർഷാദ്​ പെരിങ്ങാല, കമ്മിറ്റി അംഗം മുഹമ്മദ്​ റഫീഖ്​ എന്നിവർ നേതൃത്വം നൽകി. ​​ഗ്രൂപ്പ്​ എയിൽ ബർക്ക ബ്രദേഴ്​സ്​ എഫ്​.സി, ലയൺസ്​ മസ്കത്ത്​ എഫ്​.സി, സെന്ന മലബാർ നെസ്​റ്റോ എഫ്​.സി, സൈനോ എഫ്​.സി സീബ്​, ഗ്രപ്പ്​ ബിയിൽ യുനൈറ്റ്​ കാർഗോ എഫ്​.സി, മഞ്ഞപ്പട എഫ്​.സി, ഫിഫ മൊബേല എഫ്​.സി, ജീപാസ്​ എഫ്​.സി, ഗ്രൂപ്പ്​ സിയിൽ റിയലക്സ്​ എഫ്​.സി, നേതാജി എഫ്​.സി, സ്മാ​ഷേഴ്​സ്​ എഫ്​.സി, മസ്കത്ത്​ ഹാമേഴ്​സ്​ എഫ്.സി, ഗ്രൂപ്പ്​ ഡിയിൽ ബ്ലുസ്റ്റാർ എഫ്​.സി, സോക്കർ ഫാൻസ്​ ബ്രൗൺ സേഫ്​റ്റി എഫ്​.സി, ജി.എഫ്​.സി അൽഅൻസാരി എഫ്​.സി, ടോപ്​ ടെൻ ബർക്ക എഫ്​.സി എന്നീ ടീമുകളാണ്​ വരുന്നത്​.വാർത്തസമ്മേളനത്തിൽ ഗൾഫ്​ മാധ്യമം ഗ്ലോബൽ ഹെഡ്​ ബിസിനസ്​ ഓപറേഷൻ കെ. മുഹമ്മദ്​ റഫീഖ്​, ഒമാൻ റസിഡന്‍റ്​ മാനേജർ ഷക്കീൽ ഹസ്സൻ, ലുലു എക്സ്​ചേഞ്ച്​ മാർക്കറ്റിങ്​ ഹെഡ്​ ബിനോദ്​ കുമാർ, അൽഹാജിസ്​ പെർഫ്യൂംസ്​ മാനേജിങ്​ ഡയറക്ടർ സാഹിൽ മൊയ്​തു, യുനൈറ്റഡ്​ കാർഗോ മാനേജിങ്​ ഡയറക്ടർ നിയാസ്​ അബ്​ദുൽഖാദർ, ആർ.എഫ്​.സി ചെയർമാൻ റഫീഖ് മലയിൽ​, റുബ്​അ അൽഹറം (ടോപ്​ ടെൻ) മാനേജിങ്​ ഡയറക്ടർ അബ്​ദുൽ ഹമീദ്​, ജീപാസ്​ കൺട്രി സെയിൽസ്​ മാനേജർ കെ.ടി.കെ. സജീർ, ഗോൾഡൻ തുലിപ്പ്​ ഡയറ്​ക്ട​ർ ഓഫ്​ ഓപറേഷൻ കെ.വി. ഉമ്മർ, ഇന്‍റലിജന്‍റ്​ ഇവന്‍റ്​സ്​ മാനേജിങ്​ ഡയറക്ടർ ജോയ്​സൺ, ​​കെ.എം.എഫ്​.എ കോർകമ്മിറ്റി അംഗം ഫൈസൽ തുടങ്ങിയവർ പ​ങ്കെടുത്തു.