പ്രകൃതിദത്തമായ രോഗ പ്രതിരോധ ശേഷിയെ പറ്റി സാമൂഹ്യാവബോധം അനിവാര്യം.

ബഹ്‌റൈൻ : രോഗ ചികിത്സക്കും അനുബന്ധ കര്യങ്ങള്‍ക്കും മനുഷ്യര്‍ ചിലവഴിക്കുന്ന തുക അതിഭീമമവും വ്യക്തിയുടെ സാമ്പത്തീക സ്ഥിതിയെതന്നെ തകിടം മറിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പ്രകൃതിയില്‍ തന്നെ കുടികൊള്ളുന്ന തീര്‍ത്തും സൗജന്യമായ പ്രതിരോധ ശേഷിയെ പറ്റി സര്‍വ്വരും ബോധവാന്മാര്‍ ആകേണ്ട സാഹചര്യം അനിവാര്യമായി വന്നിരിക്കായാണെന്ന് ഇന്ത്യന്‍ ഓര്‍ത്തോപതി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും ഗ്രന്ഥകാരനും, തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിഗ്രാമം ചീഫ് ഫിസിഷ്യനുമായ ഡോ: പി എ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റെര്‍ നടത്തുന്ന എക്സ്പെര്‍ട്ട് ടോക്ക് എന്നപരിപാടിയുടെ ഭാഗമായി അതിജീവനത്തിന്‍റെ ആരോഗ്യം വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ ശരീരം നല്‍കുന്ന സന്ദേശങ്ങള്‍ക്ക് ചെവികൊടുത്ത്‌ വേണ്ടത്ര ഉറക്കും വിശ്രമവും നല്‍കി ലോകത്താകമാനം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഓര്‍ത്തോപതി അനുസരിച്ചുള്ള ഭക്ഷണക്രമവും അനുവര്‍ത്തിച്ചാല്‍ പ്രകൃത്യയാല്‍ ശരീരത്തില്‍ നിക്ഷിപ്തമായ രോഗപ്രതിരോധശേഷിയെ വീണ്ടെടുക്കാനും അതിലൂടെ ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള രണ്ട് സെഷനുകളിലായി ഓര്‍ത്തോപതിക് ഭക്ഷണക്രമം, ഉപവാസം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം പ്രഭാഷണം നടത്തും.
റിയാസ് നെടുവംചേരി സ്വാഗതവും, വൈസ്പ്രസിഡന്‍റ് സഫീര്‍ നരക്കോട് നന്ദിയും പറഞ്ഞു.