മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ആഘോഷം വെള്ളിയാഴ്ച നവംബർ 5 ന് വൈകുന്നേരം 7 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുമെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു .
പ്രശസ്ത കവിയും നോവലിസ്റ്റും അധ്യാപകനുമായ കല്പറ്റ നാരായണൻ മുഖ്യ ആതിഥിയായും മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്ജും വിശിഷ്ട അതിഥിയായും പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ പഠന കേന്ദ്രമായ സമാജം പാഠശാലയിലെ അധ്യാപകരും വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, തിരുവാതിര, സംഘഗാനം, സംഘനൃത്തം, കുഞ്ഞുണ്ണി കവിതകളുടെ ആവിഷ്കാരം, ലഘു നാടകം എന്നീ കലാ പരിപാടികളും ഉണ്ടായിരിക്കും
പരിപാടികൾ ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഫേസ്ബുക്ക് പേജിലും തത്സമയം കാണാം.