സോഹാർ മലയാളി സംഘം വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.

സോഹാർ : സോഹാർ മലയാളി സംഘം ഓൺലൈൻ വഴി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു എഴുത്തുകാരനും കരിയർ ഗൈഡൻസ്വിദക്തനും UN G20 Global Initiative മെമ്പറുമായ ഡോക്ടർ മുരളി തുമ്മാരുകുടി നേതൃത്വം നൽകുന്നപരിപാടി .ജൂൺ 24 ശനിയാഴ്ച ഒമാൻ സമയം വൈകീട്ട് 5.30 മുതൽ ( ഇന്ത്യൻ സമയം രാത്രി 7 മണി)സൂമിലൂടെ സെമിനാർ നടത്തുന്നത് ഇന്ത്യയിലും വിദേശത്തും മികച്ച പഠനാഅവസരങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നം സാധ്യമാക്കുക രക്ഷിതാക്കൾക്കുള്ള സംശയവും ആശങ്കയും ദൂരീകരിക്കുക എന്നതാണ് ഈ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന സെമിനാർ ലക്ഷ്യമിടുന്നതെന്ന് പരിപാടിയുടെ മോഡറേ റ്റർ ഡോക്ടർ ഗിരീഷ് നാവാത്ത് പറഞ്ഞു. പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്കും ഉപരുപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും രക്ഷിതാക്കൾക്കും സെമിനാറിൽ പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ അഞ്ഞൂറ് പേർക്കാണ് പങ്കെടുക്കാൻ കഴിയുക തികച്ചും സൗജന്യ മാണ് പരിപാടി ജൂൺ 22 വ്യാഴാഴ്ച രാത്രി വരെ താഴെ കാണുന്ന ലിങ്ക് വഴി ബുക്ക്‌ ചെയ്യാം എന്ന് സോഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ്‌ കുമാറും സെക്രട്ടറി വാസു പിട്ടനും പറഞ്ഞു.”എന്റെ ജോലി എന്റെ ഭാവി ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു സാമൂഹ്യ നന്മ ലക്ഷ്യം വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് പരമാവധി കുട്ടികളും രക്ഷിതാക്കളും ഈ അവസരം ഉപയോഗ പെടുത്തണം എന്ന്
ജനറൽ കൺവീനർ വാസുദേവൻ പറഞ്ഞു https://forms.gle/8bA2LmuKpE4Z2Ac68
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 00968 98878990