സോഹാർ മലയാളി സംഘംഎട്ടാമത് യുവജനോത്സവത്തിന് തിരശീല വീണു

സോഹാർ:കലാ ആസ്വാദകരുടെ കണ്ണിനും കാതിനും വിസ്മയം തീർത്ത്‌ രണ്ട് ദിനങ്ങളിലായി നീണ്ടുനിന്ന കലാ മാമാങ്കത്തിന് വർണ്ണാഭമായ സമാപനം
സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തിൽ സോഹാർ മലയാളി സംഘം അവതരിപ്പിച്ച ഏട്ടാമത് യുവജനോത്സവത്തിന് ആവേശകരമായ കൊടിയിറക്കം.സോഹാറിലെ അമ്പറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ മൂന്ന് വേദികളിൽ താള ലയങ്ങളോടെ അരങ്ങുണർന്ന കലാ.സാഹത്യ.ചിത്ര രചനാ മത്സരത്തിന് സമാപനമാകുമ്പോൾ അതൊരു പകരം വെക്കാനില്ലാത്ത അനുഭവമായി. രാവിലെ  എട്ടു മണിക്ക് പ്രമുഖ മലയാള സിനിമാ സംവിധായകൻ ബോബൻ സാമുവൽ , സിനിമാ താരം രശ്മി ബോബൻ എന്നിവർ മുഖ്യാഥിതികൾ ആയിരുന്ന പരിപാടിയിൽ
യുവജനോത്സവ വിധികർത്താക്കൾ,സംഘടനാ പ്രതിനിധികൾ സ്വദേശി പ്രമുഖർ മലയാളി സംഘം ഭാരവാഹികൾ പരിപാടിയുടെ മുഖ്യ പ്രയോജകർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തി മാമാങ്കത്തിന് തുടക്കമായി.ഒമാനിലെ വിവിധ മേഖലയിൽ നിന്നെത്തിയ നാനൂറോളം മത്സരാർഥികൾ രണ്ടുദിനം വേദിയിൽ പുത്തൻ ഉണർവ് സൃഷ്ടിച്ചു.വള്ളത്തോൾ നഗർ ,ടാഗോർ നഗർ,സുഗതാഞ്ജലി തുടങ്ങി മൂന്നു വേദികളിൽ ആയി നടന്ന മത്സരങ്ങൾ വീറും വാശിയും നിറഞ്ഞതായിരുന്നു.പാട്ടിന്റെയും ഡാൻസിന്റെയും കവിതാ പാരയണത്തിന്റെയുംമറ്റു മത്സര ഇനങ്ങളുടെയും അകമ്പടിയോടെ രാവേറെ നീണ്ട കലാ മാമാങ്കത്തിന് തിരശീല വീഴുമ്പോൾ രണ്ട് ദിനം വടക്കൻ ബാത്തിന മേഖലയിലെ സൊഹാർ റിൽ മലയാളി സംഘം തീർത്ത ചിട്ടയായ നടത്തിപ്പ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.സമാപന സമ്മേളനത്തിൽസ്വദേശി വനിത ഡോക്ടർ ഫാദില അബ്ദുള്ള സുലൈമാൻ അൽ റഹാലി. (മജിലിസ് ശൂറ മെമ്പർ )കദീജ മുഹമ്മദ്‌ അൽ നൊഫ് ലി(വുമൺസ് അസോസിയേഷൻ ഹാൾ മാനേജർ ) നാട്ടിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും എത്തിയ വിധി കർത്താക്കളായ കലാമണ്ഡലം മാലതി സുനീഷ്. കലാമണ്ഡലം രമ്യ ശങ്കർ. RLV അനുപമ മേനോൻ.സുരേഷ് കണ്ണൻ.ശ്വേത ശരത്. നികേഷ് കണ്ണൂർ എന്നിവരുംസൊഹർ മലയാളി സംഘം ഭാരവാഹികളുംമറ്റു പൗര പ്രമുഖരും പങ്കെടുത്തു.കലാ തിലകം. കലാപ്രതിഭ. സർഗപ്രതിഭ.കലാശ്രീ എന്നീ പട്ടങ്ങൾ നേടിയവരുടെ പേരുകൾ മാർക്ക് അടിസ്ഥാനത്തിൽ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.