സോഹാർ:മസ്കറ്റിലെ വലിയ കലാ മാമാങ്കത്തിന് ഇന്ന് സോഹാറിൽ തിരി തെളിഞ്ഞു. സോഹാർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ സഹകരണത്തിൽ സോഹാർ മലയാളി സംഘമാണ് വലിയ കലാ മാമാങ്കം സംഘടിപ്പിക്കുന്നത്.സോഹാറിലെ അമ്പറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ മൂന്ന് വേദികളിലയാണ് പരിപാടി നടക്കുന്നത് കാലത്ത് എട്ടുമണിമുതൽ ആരംഭിക്കുന്ന മത്സര പരിപാടി ഇടവേളകളില്ലാതെ രാത്രി പതിനൊന്ന് മണിവരെ നീണ്ടു നിൽക്കുമെന്ന് സംഘാടകർ അറിയിച്ചു.ശനിയാഴ്ച രാത്രിയോടെ യുവജനോത്സവം അവസാനിക്കും മസ്കറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മത്സരാർഥികൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
ഭാരവാഹികൾ പറഞ്ഞു.അഡ്മിഷൻ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട് മത്സര വിധികർത്താക്കൾ നാട്ടിൽ നിന്നുള്ളവരും ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്ന അതത് കലാ മേഖലകളിൽ പ്രഗത്ഭരായയവരുമാണ്.ഓഫ് സ്റ്റേജ് മത്സരങ്ങൾ ഒരു വേദിയിലും കലാമത്സരങ്ങൾ രണ്ട് വേദികളിലുമാണ് നടക്കുകവിവിധ മത്സരങ്ങളിലായി നാനൂറോളം മത്സരാർഥികൾ പങ്കെടുക്കും
കലാ തിലകം. കലാ പ്രതിഭ. സർഗ്ഗ പ്രതിഭ. കലാശ്രീ എന്നീ പട്ടങ്ങൾക്ക്
വേണ്ടിയുള്ള വാശിയേറിയ മത്സരങ്ങൾ അരങ്ങേറുംസോഹാറിൽ കലാ മാമാങ്കത്തിന് സൗജന്യ പ്രവേശനമാണ്.